ആലുവ: ജില്ലാ നെറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലുവ യു.സി കോളജ് ജേതാക്കളായി. സിനീയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാര്‍ട്സ് അങ്കമാലിയെയും വനിതാ വിഭാഗത്തില്‍ വാരേഴ്സ് ആലുവയെയും തോല്‍പിച്ചാണ് ചാമ്പ്യന്മാരായത്. ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ വരാപ്പുഴ സണ്‍ ഓഫ് ഇന്ത്യയും ജൂനിയര്‍ വിഭാഗത്തില്‍ പുത്തന്‍പള്ളി സെന്‍റ് ജോര്‍ജും ജേതാക്കളായി. ടൂര്‍ണമെന്‍റ് അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക്സ് അസോസിയേഷന്‍ ട്രഷറര്‍ പി. മോഹന്‍ദാസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ നെറ്റ്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എല്‍ദോ ബാബു വാട്ടക്കാവില്‍, ഡോ. അനില്‍ തോമസ്, കോശി, ഡോ.എം. ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.