മൂവാറ്റുപുഴ: അനിശ്ചിതസമയ പവര്‍കട്ടിനെതിരെ മൂവാറ്റുപുഴ പൗരസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയറുടെ കാര്യാലയത്തിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. നഗരത്തിലും സമീപപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന പവര്‍കട്ട് മൂലം വ്യവസായശാലകളും വ്യാപാര സ്ഥപനങ്ങളും അടച്ചുപൂട്ടലിന്‍െറ വക്കിലാണ്. എ.ബി.സി കേബ്ള്‍ ലൈന്‍ വലിച്ചെങ്കിലും അടിക്കടി കറന്‍റ് പോവുകയാണ്. പുലര്‍ച്ചെ അഞ്ചുമുതല്‍ നിത്യേക കറന്‍റ് പോകുന്നത് വീട്ടമ്മമാരെയും സ്കൂള്‍ കുട്ടികളെയും ബുദ്ധിമുട്ടിക്കുന്നു. ടച്ചിങ് വെട്ടാത്തതും മരങ്ങള്‍ മറിഞ്ഞുവീണ് ലൈന്‍ കേടാകുന്നതും നിത്യസംഭവമാണ്. കാര്യാലയത്തിന് മുന്നില്‍ നടന്ന ധര്‍ണ മൂവാറ്റുപുഴ പൗരസമിതി പ്രസിഡന്‍റ് ജിജോ പാപ്പാലില്‍ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ പൗരസമിതി സെക്രട്ടറി മുസ്തഫ കൊല്ലംകുടി അധ്യക്ഷത വഹിച്ചു. പി.എസ്. ചന്ദ്രശേഖരന്‍ നായര്‍, അപ്പക്കല്‍ മുഹമ്മദ്, നാസര്‍ ഉതിനാട്ട്, പരീത്, ഷാനി, എസ്.എസ്. മോഹനന്‍, സത്താര്‍, ഷാഹുല്‍ ഹമീദ്, ബിജു, ഉണ്ണികൃഷ്ണന്‍ കര്‍ത്ത, എം.പി. ദേവരാജന്‍, സുഗതന്‍ എന്നിവര്‍ സംസാരിച്ചു. പൗരസമിതി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് സുധീര്‍ മസ്താന്‍, രാജു, പി.എ. മോഹനന്‍, ബിനോയ് കടാതി, പി.എം. അലി, സംജാദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.