കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദ കോഴ്സില്‍ പട്ടികജാതിക്കാരായ വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക സമുദായ വിദ്യാര്‍ഥികള്‍ക്കും പ്രവേശം നിഷേധിച്ച കോളജ് അധികൃതരുടെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് എസ്. ശര്‍മ എം.എല്‍.എ നിവേദനം നല്‍കി. 22 വയസ്സ് കഴിഞ്ഞുവെന്ന നിയമവിധേയമല്ലാത്ത കാരണം പറഞ്ഞ് മൂന്ന് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും രണ്ട് പിന്നാക്ക സമുദായ വിദ്യാര്‍ഥികള്‍ക്കുമാണ് പ്രവേശം നിഷേധിച്ചത്. കോളജ് അധികൃതരുടെ നടപടിക്കെതിരെ ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ കോളജിന് മുന്നില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച അനിശ്ചിതകാല കുടില്‍കെട്ടി സമരം തുടരുകയാണ്. ഓട്ടോണമസ് എന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന് പകരം ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളാല്‍ അവഗണിക്കപ്പെട്ട പട്ടികജാതി, പിന്നാക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്നതാണ് സംവരണം. മഹാരാജാസ് കോളജ് സ്വയംഭരണ കോളജായി അംഗീകരിച്ചാല്‍ ഓട്ടോണമസ് കോളജിന്‍െറ ചിറകില്‍ ഭരണപരമായ അവകാശം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. എം.ജി സര്‍വകലാശാലയോ സര്‍ക്കാറോ നിഷ്കര്‍ഷിക്കാത്ത, അകാരണമായി അടിച്ചേല്‍പിച്ച ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയുണ്ടാകണം. പട്ടികജാതി, പിന്നാക്ക സമുദായത്തില്‍പെട്ട കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് നിഷേധിച്ചത് പുന$സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശര്‍മ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.