ബോട്ട് ദുരന്തം: എല്‍.ഡി.എഫ് സമരപ്പന്തലില്‍ വി.എസ് എത്തി

കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ആരംഭിച്ച അനിശ്ചിതകാല നിരാഹര സമരപ്പന്തലില്‍ വി.എസ്. അച്യുതാന്ദന്‍ അഭിവാദ്യമര്‍പ്പിക്കാനത്തെി. വൈകുന്നേരം അഞ്ചിന് വി.എസ് സമരകേന്ദ്രത്തിലേക്ക് എത്തിയതോടെ കോര്‍പറേഷന്‍ ഓഫിസ് പരിസരവും സമരപ്പന്തലും പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞു. നിരാഹാരമനുഷ്ഠിക്കുന്ന കെ.ജെ. ജേക്കബിനെയും സി.എ. ഷക്കീറിനെയും വി.എസ് അഭിവാദ്യം ചെയ്തു. ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തമുണ്ടായ അന്നുതന്നെ നഷ്ടപരിഹാരമുള്‍പ്പെടെ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെന്നും വീണ്ടും ഇക്കാര്യം ആവശ്യപ്പെടുമെന്നും വി.എസ് പറഞ്ഞു. സര്‍ക്കാര്‍ നടപടിക്കായി കാത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും വി.എസ് പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടി പി. രാജീവ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കര്‍ എന്നിവരും അനുഗമിച്ചു. വ്യാഴാഴ്ചത്തെ സമരം എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ. വത്സലന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ്, ജില്ലാ സെക്രട്ടറി എസ്. സതീഷ് എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ പോര്‍ട്ട് ലേബേഴ്സ് യൂനിയന്‍െറയും കെ.എസ്.ടി.എയുടെയും നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം നടത്തി. ബി. ഹംസ, ഷൈന്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചിന്‍ പോര്‍ട്ട് ലേബേഴ്സ് യൂനിയന്‍െറയും കെ.എസ്.ടി.എയുടെയും നേതൃത്വത്തില്‍ അഭിവാദ്യ പ്രകടനം നടത്തി. ബി. ഹംസ, ഷൈന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ചുമട്ടുതൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കിയശേഷം ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരപ്പന്തലിലത്തെും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.