കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബും സി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സി.എ. ഷക്കീറും നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നാലാം ദിവസത്തിലേക്ക്. ബോട്ട് ദുരന്തത്തില്‍ സര്‍ക്കാറും കോര്‍പറേഷനും തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് സമരം ആരംഭിച്ചത്.സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ ബുധനാഴ്ച സമരപ്പന്തലിലത്തെി സത്യഗ്രഹികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ എത്രയും വേഗം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ബുധനാഴ്ച സമരപ്പന്തലില്‍ എത്തി. മരിച്ച സിന്ധു, സിജുഷ, വോള്‍ഗ, ജോസഫ് എന്നിവരുടെ ബന്ധുക്കള്‍ നേതാക്കള്‍ക്ക് രക്തഹാരം അണിയിച്ചു. സിന്ധുവിന്‍െറ ഭര്‍ത്താവ് കുഞ്ഞുമോനും മകന്‍ സുജിത്തും വിജയന്‍െറ മകന്‍ ജയേഷും വോള്‍ഗയുടെ ഭര്‍ത്താവും ജോസഫിന്‍െറ സഹോദരനുമായ ഡേവിഡും ബീവിയുടെ ഭര്‍ത്താവ് അഷറഫുമാണ് സമരപ്പന്തലില്‍ എത്തിയത്. ബി.ജെ.പി കൗണ്‍സിലര്‍ സുധ ദിലീപും സമരപ്പന്തലില്‍ എത്തി പിന്തുണ വാഗ്ദാനം ചെയ്തു. ബോട്ട് ദുരന്ത അന്വേഷണത്തില്‍ മേയര്‍, നഗരസഭാ സെക്രട്ടറി, കരാറുകാര്‍ എന്നിവരെ പ്രതിചേര്‍ക്കുക, അടിയന്തരമായി സുരക്ഷിത ബദല്‍ യാത്രാസംവിധാനം ഒരുക്കുക, മതിയായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.