കൊച്ചി: ജന്മനാ കാവ്യസിദ്ധിയുളള വ്യക്തിയല്ല താനെന്നും ഗ്രന്ഥശാലകളിലൂടെ പുസ്തകങ്ങള്‍ വായിച്ച് സമ്പാദിച്ച ഭാഷാ കരുത്തില്‍നിന്നാണ് തന്നിലെ കവി ജനിച്ചതെന്നും കവി ചെമ്മനം ചാക്കോ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്‍െറ ലൗ മൈ ലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് ‘ലൗ മൈ ലൈബ്രറി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 52 ഗ്രനഥശാലകള്‍ക്കാണ് പുസ്തകവും അലമാരയും നല്‍കിയത്. 50,000 രൂപയുടെ പുസ്തകവും 13000 രൂപയുടെ അലമാരയുമാണ് ഓരോ ലൈബ്രറിക്കും നല്‍കിയത്. കേരള സ്റ്റേറ്റ് ബുക് മാര്‍ക്ക് മുഖേന നടപ്പാക്കിയ ഈ പദ്ധതിയുടെ ആകെ ചെലവ് 26 ലക്ഷം രൂപയാണ്. നാഗപ്പുഴ നിര്‍മല ഗ്രനഥശാല അദ്യ പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിളളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സാജിത സിദ്ദീഖ്, അംഗങ്ങളായ അഡ്വ. അബ്ദുല്‍ മുത്തലിബ്, ആശ സനില്‍, എം.ജെ. ടോമി, ചിന്നമ്മ വര്‍ഗീസ്, എം.വി. ലോറന്‍സ്, എം.ജെ. ജോമി, പി.എ. ഷാജഹാന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുറഷീദ്, തൃക്കാക്കര സാംസ്കാരികകേന്ദ്രം പ്രസിഡന്‍റ് പോള്‍ മേച്ചരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.