കൊച്ചി: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ ആന്‍റിറാബിസ് സിറം (എ.ആര്‍.എസ്) കുത്തിവെപ്പിന് അലഞ്ഞത് രണ്ടുദിവസം. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂര്‍ പൊന്നംകേരില്‍ പ്രദീപിന്‍െറ ഭാര്യ വിജയകുമാരിയാണ് (48) എ.ആര്‍.എസ് കുത്തിവെപ്പിന് ജില്ലയിലാകെ നെട്ടോട്ടമോടിയത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ വീടിന് മുന്‍വശത്തുവെച്ചാണ് വിജയകുമാരിക്ക് തെരുവുനായയുടെ കടിയേറ്റത്. വലതുകാല്‍മുട്ടിന് താഴെ ആഴത്തില്‍ കടിയേറ്റതിനത്തെുടര്‍ന്ന് കോതമംഗലം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലത്തെി പ്രതിരോധ മരുന്നായ ഇന്‍ഡ്രോ ഡെര്‍മല്‍ റാബിസ് വാക്സിന്‍ (ഐ.ഡി.ആര്‍.വി), ടി.ടി കുത്തിവെപ്പുകളെടുത്തു. അവിടെ എ.ആര്‍.എസ് ലഭ്യമല്ലാത്തതിനാല്‍ ഡോക്ടര്‍ കളമശ്ശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിജയകുമാരിയെ റഫര്‍ ചെയ്തു. ഇവിടേക്കുള്ള യാത്രാമധ്യേ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സിറം അവിടെയില്ളെന്ന് അറിയിച്ചു. തുടര്‍ന്ന് തിരികെ കോതമംഗലത്തത്തെി ഡോക്ടറെ വീണ്ടും കണ്ടശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ച രാവിലെ എറണാകുളത്തേക്ക് വരുന്ന വഴി ജില്ലാ ആശുപത്രിയായ ഉയര്‍ത്തിയ മൂവാറ്റുപുഴ ഗവ. ആശുപത്രിയിലത്തെി തിരക്കിയെങ്കിലും സിറം സ്റ്റോക് ചെയ്യാറില്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഉച്ചയോടെ എറണാകുളം ജനറല്‍ ആശുപത്രിയിലത്തെിയാണ് സിറം കുത്തിവെപ്പ് എടുത്തത്. പേപ്പട്ടി കടിച്ച് രക്തം പൊടിഞ്ഞാല്‍ നിര്‍ബന്ധമായും എടുക്കേണ്ട കുത്തിവെപ്പാണ് എ.ആര്‍.എസ്. കൃത്യസമയത്ത് കുത്തിവെപ്പ് എടുത്തില്ളെങ്കില്‍ പേ വിഷബാധയേറ്റ് രോഗിക്ക് മരണം വരെ സംഭവിക്കാം. രക്തം പൊടിഞ്ഞില്ളെങ്കില്‍ ഐ.ഡി.ആര്‍.വി മാത്രം എടുത്താല്‍ മതിയാകും. പൊതുവിപണിയില്‍ വലിയ വിലയുള്ള കുത്തിവെപ്പുകളായതിനാല്‍ നായയുടെ കടിയേറ്റവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാറാണ് പതിവ്. എന്നാല്‍, ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും പല സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധ വാക്സിന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. 60-70 കി.മീ. സഞ്ചരിച്ചാണ് പലരും എ.ആര്‍.എസ് കുത്തിവെപ്പ് എടുക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. അതിനിടെ, കോതമംഗലം മേഖലയില്‍ തെരുവുനായ ആക്രമണം വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ അഞ്ചിന് തെരുവുനായയുടെ ആക്രമണത്തില്‍ ദേവാനന്ദ് എന്ന മൂന്നുവയസ്സുകാരന് ഗുരുതര പരിക്കേറ്റിരുന്നു. ഇതേ നായയാണ് വിജയകുമാരിയെയും ആക്രമിച്ചത്. കാലില്‍ കടിച്ചുതൂങ്ങിയ നായയെ വിജയകുമാരി കുടഞ്ഞെറിയുകയായിരുന്നു. വീടിന് പിന്നിലേക്കോടിയ നായ അവിടെ കിടന്ന പൂച്ചയെയും കടിച്ച് പരിക്കേല്‍പിച്ചശേഷമാണ് ഓടിയൊളിച്ചത്. നായ്ശല്യത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. ഇതിനിടെ, നായയെ കൊല്ലാന്‍ നാട്ടുകാര്‍ സംഘടിച്ചെങ്കിലും നായപ്രേമികള്‍ രംഗത്തത്തെിയതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.