കൊച്ചി: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിസ്സഹകരണ സമരം ശക്തമാകുന്നു. ഇതിന്‍െറ ഭാഗമായി തിങ്കളാഴ്ച്ച കലക്ടര്‍ സംഘടിപ്പിക്കുന്ന സാന്ത്വനം ക്യാമ്പ് ബഹിഷ്കരിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അഡീഷനല്‍ ഡി.എം.ഒയുടെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുമാസമായി നടത്തിവരുന്ന സമരമാണ് കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും രോഗികളെ പരിശോധിക്കുന്നത് ഒഴിച്ചുള്ള അധികം ജോലികള്‍ ചെയ്യില്ളെന്നുപറഞ്ഞാണ് നിസ്സഹകരണ സമരം തുടങ്ങിയത്. ഇതിന്‍െറ ഭാഗമായി നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പ് ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചിരുന്നു. അവിടെ ദേശീയ ആരോഗ്യ മിഷനിലെ കരാര്‍ ഡോക്ടര്‍മാരെ നിയോഗിക്കുകയായിരുന്നു. അതേസമയം, കലക്ടറുടെ ക്യാമ്പുകളുമായി സഹകരിച്ചിരുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കുംവരെ കലക്ടറുമായും സഹകരിക്കേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ അംഗവൈകല്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തിങ്കളാഴ്ച കാക്കനാട്ട് സംഘടിപ്പിച്ച ക്യാമ്പാണ് ബഹിഷ്കരിക്കുന്നത്. ഇതേതുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ് കലക്ടര്‍. ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ശത്രുക്കളെപ്പോലെ അഡീഷനല്‍ ഡി.എം.ഒ കാണുകയും പെരുമാറുകയും ചെയ്യുന്നുവെന്നാണ് പരാതി. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ കൂടുതല്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്ന് സമരക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.