ചെങ്ങമനാട്: അത്താണി കാംകോ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന 66 കെ.വി സബ്സ്റ്റേഷന്‍ ആധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കണമെന്ന് ആവശ്യം. മേഖലയില്‍ വൈദ്യുതോപയോഗം പതിന്മടങ്ങ് വര്‍ധിച്ചിട്ടും സബ്സ്റ്റേഷന്‍െറ പ്രവര്‍ത്തനം ശോച്യാവസ്ഥയിലായതിനാല്‍ വൈദ്യുതി വിതരണം അവതാളത്തിലാണ്. കാംകോയുടെ അധീനതയിലെ 15 സെന്‍റ് സ്ഥലത്താണ് സബ്സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. സ്ഥലപരിമിതിയാണ് വികസനത്തിന് തടസ്സം. 72സെന്‍റ് സ്ഥലമെങ്കിലും ലഭിച്ചാലേ വികസനപ്രവര്‍ത്തനങ്ങള്‍ സാധിക്കൂവെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. കൂടാതെ, അത്താണി, ചെങ്ങമനാട്, ആലുവ, അങ്കമാലി, കാലടി മേഖലയിലേക്ക് 66 കെ.വി സബ്സ്റ്റേഷനില്‍നിന്ന് ആറ് ഫീഡറുകള്‍ പുറത്തേക്ക് എടുക്കാനും സാധിക്കും. സര്‍ക്കാര്‍ അധീനതയിലെ കാംകോയില്‍നിന്ന് ഇതിനാവശ്യമായ സ്ഥലം ലഭ്യമായാല്‍ 66 കെ.വി സബ്സ്റ്റേഷന്‍ വികസനം വലിയ മുതല്‍മുടക്കില്ലാതെ വൈദ്യുതി ബോര്‍ഡിന് ചെയ്യാന്‍ സാധിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്ഥലം ലഭിച്ചാല്‍ ഈ മാസം 30ന് മുമ്പ് രാജീവ്ഗാന്ധി ഗ്രാമീണ വിദ്യുത്യോജന (ആര്‍.ജി.ജി.വി.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകും. അതേസമയം, കാലാവധി കഴിഞ്ഞാണെങ്കില്‍ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന്‍ (ഡി.ഡി.യു.ജി.ജെ.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സബ് സ്റ്റേഷന്‍ വികസിപ്പിക്കാം. കൂടാതെ, സബ്സ്റ്റേഷന്‍െറയും വൈദ്യുതി സെക്ഷന്‍ ഓഫിസിന്‍െറയും പ്രവര്‍ത്തനവും അവിടെ തുടങ്ങാനാകും. കാംകോയില്‍ സബ്സ്റ്റേഷന്‍ വികസിപ്പിക്കുന്നതിനാവശ്യമായ സ്ഥലംവിട്ട് കിട്ടിയാല്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ആധുനികരീതിയിലെ സബ്സ്റ്റേഷന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അതിന് സഹായമായ കേന്ദ്രഫണ്ടുകളെ വിശദീകരിച്ചുകൊണ്ടും അത്താണി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ.എ. സഹദേവന്‍ എം.എല്‍.എ അടക്കമുള്ള അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.