ചെങ്ങമനാട്: പാലപ്രശ്ശേരി കവലയില്‍ എസ്.എന്‍.ഡി.പി കൊടിമരം സ്ഥാപിക്കുന്നതിനിടെ സംഘര്‍ഷം. മുസ്ലിം ലീഗിന്‍െറ കൊടിയും പുല്‍ത്തിട്ടയും തകര്‍ത്തു. തൊടിയില്‍ നാസറിന്‍െറ കാസറ്റ് കടക്ക് നേരെയും ആക്രമണമുണ്ടായി. കവലയിലെ പുല്‍ത്തിട്ട കേട് വരുത്തുന്നത് ചോദ്യം ചെയ്ത പാലപ്രശ്ശേരി സ്വദേശികളായ ഏതാനും യുവാക്കളെ മര്‍ദിച്ചതായും പരാതിയുണ്ട്. പാലപ്രശ്ശേരി കവലയില്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി സ്ഥാപിച്ചിരുന്ന കൊടിമരം ഞായറാഴ്ച പുലര്‍ച്ചെ സാമൂഹികവിരുദ്ധര്‍ കേട് വരുത്തിയ നിലയില്‍ കണ്ടത്തെുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരം ചെങ്ങമനാട് എസ്.എന്‍.ഡി.പി ശാഖയില്‍നിന്ന് ആരംഭിച്ച അഞ്ഞൂറോളം പേര്‍ പങ്കെടുത്ത പ്രകടനമാണ് പാലപ്രശ്ശേരിയിലത്തെിയപ്പോള്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനത്തിലത്തെിച്ച പുതിയ കൊടിമരം സ്ഥാപിക്കാന്‍ മുസ്ലിം ലീഗിന്‍െറ കൊടിമരത്തോട് ചേര്‍ന്നുള്ള ഗാര്‍ഡന് സമീപം കുഴിയുണ്ടാക്കിയപ്പോള്‍ പുല്‍ത്തകിടിക്ക് കേടുപാടുണ്ടാവുകയും കല്ലും മണ്ണും പുല്ലില്‍ വീഴുകയും ചെയ്തു. അത് ചിലര്‍ ചോദ്യം ചെയ്തു. അതോടെയാണ് ആക്രമണം അരങ്ങേറിയത്. പാലപ്രശ്ശേരി മാറാത്തുപറമ്പില്‍ എ.എം. അന്‍സാറിനും മറ്റുമാണ് മര്‍ദനമേറ്റത്. ഉന്തും തള്ളും വാക്കേറ്റവും മുദ്രാവാക്യം വിളിയുമായി ഏറെ നേരം സംഘര്‍ഷം നിലനിന്നെങ്കിലും പൊലീസും മഹല്ല് കമ്മിറ്റി ഭാരവാഹികളും എസ്.എന്‍.ഡി.പി നേതാക്കളും സമയോചിതമായി ഇടപെട്ട് പ്രശ്നം രമ്യമാക്കി. പ്രദേശത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പാലപ്രശ്ശേരി കവലയില്‍ ഒരുമാസം മുമ്പ് എസ്.എന്‍.ഡി.പി പതാക ദിനാചരണത്തോടനുബന്ധിച്ച് കൊടിമരം സ്ഥാപിക്കാന്‍ എത്തിയപ്പോള്‍ ചിലര്‍ തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കം. തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഇടപെട്ട് പ്രശ്നം രമ്യമാക്കുകയായിരുന്നു. അതിനിടെയാണ് ഞായറാഴ്ചയുണ്ടായ സംഭവം. പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ചില സാമൂഹികവിരുദ്ധ ശക്തികളാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസും നാട്ടുകാരും സംശയിക്കുന്നത്. കൊടിമരം നശിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അതിനിടെ, തിങ്കളാഴ്ച രാവിലെ 11ന് ആലുവ ഡിവൈ.എസ്.പി പി.പി. ഷംസിന്‍െറ നേതൃത്വത്തില്‍ ചെങ്ങമനാട് സ്റ്റേഷനില്‍ പൊലീസ് സര്‍വകക്ഷി യോഗം വിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.