സഞ്ചാരികള്‍ ജാഗ്രതൈ; ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് വീണ്ടും വിഷപ്പാമ്പുകള്‍

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് പാമ്പുശല്യം വീണ്ടും രൂക്ഷമായി. ഉഗ്രവിഷമുള്ള പാമ്പുകളാണ് കടപ്പുറത്ത് വിഹരിക്കുന്നത്. കടപ്പുറത്ത് മണലിലാണ് കറുപ്പ് നിറത്തിലുള്ള ചെറിയ പാമ്പുകള്‍ വസിക്കുന്നത്. ഇവിടെ എത്തുന്ന സഞ്ചാരികളില്‍ കൂടുതല്‍ പേരും മണലില്‍ ഇരിക്കുന്നത് പതിവാണ്. മണ്ണിനടിയിലൂടെ വരുന്ന ഇത്തരം പാമ്പുകള്‍ പെട്ടെന്ന് കണ്ണില്‍പ്പെട്ടെന്നുവരില്ല. ഇവയുടെ കടിയേറ്റ ശേഷമായിരിക്കും അറിയുക. പകല്‍ സമയങ്ങളില്‍ ഇത്തരം പാമ്പുകളെ കാണാന്‍ കഴിയുമെങ്കിലും ഇരുട്ടായാല്‍ ഇവയെ കാണാന്‍ പ്രയാസമാണ്. കടപ്പുറത്ത് പാമ്പുകടിയേറ്റവരെല്ലാം സന്ധ്യാനേരത്താണുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇവിടത്തെ തെരുവുവിളക്കുകള്‍ പലതും പ്രകാശിക്കാത്തതും സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഉഗ്രവിഷമുള്ള രക്ത അണലി വിഭാഗത്തിലുള്ള പാമ്പുകളും കടപ്പുറത്തുണ്ട്. പായലില്‍നിന്ന് വരുന്ന പാമ്പുകള്‍ക്ക് പുറമേ മലമ്പാമ്പുകളും കടപ്പുറത്ത് നിത്യകാഴ്ചയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.