വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പദ്ധതികളുമായി ഐ.എം.എ

കൊച്ചി: ആശുപത്രി മാലിന്യനിര്‍മാര്‍ജനവും ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധനകളും ഉള്‍പ്പെടെ വിവിധ കര്‍മ പരിപാടികള്‍ ഐ.എം.എ കൊച്ചിയുടെ ഇത്തവണത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതായി ഐ.എം.എ പ്രസിഡന്‍റ് ഡോ. സുനില്‍ കെ. മത്തായി പറഞ്ഞു. ആശുപത്രി മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ബ്രഹ്മപുരത്ത് സര്‍ക്കാര്‍ ഐ.എം.എക്കായി നല്‍കിയ സ്ഥലത്ത് ആധുനിക സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുമെന്നും എറണാകുളം പ്രസ് ക്ളബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ജി.പി.എസ് സംവിധാനത്തോടെയുള്ള കൂടുതല്‍ ആംബുലന്‍സുകള്‍, തുരുത്തുകളില്‍നിന്നും വാട്ടര്‍ ആംബുലന്‍സ്, രക്തദാനത്തെകുറിച്ചുള്ള ബോധവത്കരണം, കൊതുകു നിവാരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, നഗരത്തിലെ ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് രോഗിക്ക് നല്‍കേണ്ട അടിയന്തര ചികിത്സക്ക് ടെലിമെഡിസിന്‍ പരിപാടി, അടിസ്ഥാന ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ നല്‍കുന്നതിനുള്ള പരിശീലനം എന്നിവയും ഐ.എം.എയുടെ ഇത്തവണത്തെ പദ്ധതികളിലുണ്ട്. ഐ.എം.എ സെക്രട്ടറി ഡോ. മധു. വി, ഐ.എം.എ മുന്‍ പ്രസിഡന്‍റ് ഡോ. സണ്ണി. പി ഓരത്തേല്‍, മുന്‍ സെക്രട്ടറി ഡോ. രാജീവ് എന്നിവര്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു. പ്രസ് ക്ളബ് മുന്‍ വൈസ് പ്രസിഡന്‍റ് ഗീതാകുമാരി സ്വാഗതവും ജോയന്‍റ് സെക്രട്ടറി കൃഷ്ണദാസ് പി. മേനോന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.