മട്ടാഞ്ചേരിയില്‍ സി.പി.എമ്മില്‍ കലഹം

മട്ടാഞ്ചേരി: തദ്ദേശ തെരഞ്ഞടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ കലഹം. പാര്‍ട്ടി അണികള്‍ക്ക് സീറ്റ് നല്‍കാതെ സ്വാതന്ത്രരെ രംഗത്തിറക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പാര്‍ട്ടിക്കാരെ പടിക്കുപുറത്ത് നിര്‍ത്തി വഴിയെപോകുന്നവരെ വിളിച്ച് സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി യോഗങ്ങളില്‍നിന്ന് ഇറങ്ങിപ്പോക്കും നേതാക്കള്‍ക്കെതിരെ കൈയേറ്റ ശ്രമവുമുണ്ടായി. സി.പി.എം മത്സരിച്ചിരുന്ന രണ്ടാം ഡിവിഷന്‍ മുന്നണിയുടെ സുഹൃദ് കക്ഷിക്ക് നല്‍കിയതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തക സീനത്ത് റഷീദിന് സീറ്റ് നല്‍കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണം. മൂന്നാം ഡിവിഷനില്‍ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന ബഷീര്‍ സുധാമക്ക് സീറ്റ് നല്‍കാതെ പുതുതായി രംഗത്തത്തെിയ ജസ്ന സാദിഖിന് സീറ്റ് നല്‍കി. മറ്റു പലരെയും തഴഞ്ഞാണ് ഇവര്‍ക്ക് സീറ്റ് നല്‍കിയത്. ഇതേതുടര്‍ന്ന് സി.പി.എമ്മില്‍ വിമതഭീഷണി നേരിടുകയാണ്. നാലാം ഡിവിഷനില്‍ മുന്‍ കൗണ്‍സിലര്‍ രാജി രവിയെ തഴഞ്ഞ് 28 ഡിവിഷനിലെ സ്ഥാനാര്‍ഥിയായ പി.എസ്. രാജത്തിന് സീറ്റ് നല്‍കിയതും അണികളില്‍ പ്രതിഷേധത്തിന് കാരണമായി. സി.പി.ഐ സ്ഥിരമായി മത്സരിക്കുന്ന അഞ്ചാം ഡിവിഷന്‍ സി.പി.എം ആവശ്യപ്പെട്ടിരിക്കുകയാണ്. ആറാം ഡിവിഷനില്‍ പാര്‍ട്ടിയില്‍പെട്ടവര്‍ ആര് മത്സരിച്ചാലും രക്ഷപ്പെടില്ളെന്ന കാഴ്ചപ്പാടിനത്തെുടര്‍ന്ന് സ്വതന്ത്രനെയാണ് രംഗത്തിറക്കിയത്. ഏഴാം ഡിവിഷനിലും സ്വതന്ത്രനാണ്. എട്ടാം ഡിവിഷന്‍ സി.പി. എം.എമ്മിന് നല്‍കിയത് പാര്‍ട്ടിയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒമ്പതാം ഡിവിഷനില്‍ സ്വതന്ത്രന് നല്‍കിയ നടപടിയില്‍ 70 ഓളം പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുകയാണ്. ഇവിടെ നേതാവിനെ മര്‍ദിക്കാന്‍ വരെ പ്രവര്‍ത്തകര്‍ മുതിര്‍ന്നു. പതിനൊന്നാം ഡിവിഷനിലും സ്വതന്ത്രനെയാണ് രംഗത്തിറക്കിയത്. പതിനാലാം ഡിവിഷനിലെ വിമത ഭീഷണി ഇടതുമുന്നണിക്ക് വിനയാകും. സീറ്റ് നിഷേധത്തത്തെുടര്‍ന്ന് മുന്‍ കൗണ്‍സിലര്‍ ടി.കെ. ഷംസുദ്ദീനാണ് ഇവിടെ വിമതനായി രംഗത്തത്തെിയത്. യു.ഡി.എഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതായാണ് വിവരം. സി.പി.എമ്മിന്‍െറ ശക്തനായ വിമതന്‍ രംഗത്തുള്ള സ്ഥിതിക്ക് ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. വിമതനെ ഒഴിവാക്കാനായി അനുരഞ്ജന ശ്രമങ്ങള്‍ സി.പി.എം. നേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് നടക്കുന്നതായാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.