കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കണ്ടത്തെുന്നതിനും അവ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും സി.ഐ.ടി.യു നേതൃത്വത്തില്‍ പൊതുമേഖല തൊഴിലാളികളുടെ ശില്‍പശാലയും ജാഗ്രതാ സദസ്സും സംഘടിപ്പിച്ചു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കുക, തൊഴിലാളി ബഹുജന പ്രക്ഷോഭം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം.ഏലൂര്‍ എസ്.സി.എസ് മേനോന്‍ ഹാളില്‍ നടന്ന ശില്‍പശാല സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എന്‍. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ പോര്‍ട്ട് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സി.ഡി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ച, റിട്ടയേര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ സുകുമാര്‍ ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രതിനിധികളായ സുബ്രഹ്മണ്യന്‍ (ബി.എസ്.എന്‍.എല്‍), വിനോദ് (എച്ച്.ഒ.സി), ബി. മനോജ് (എച്ച്.ഐ.എല്‍), ദിലീപന്‍ (ഐ.ആര്‍.ഇ), സി.എം. അഷറഫ് (എച്ച്.എം.ടി), കെ.സി. വിശാല്‍ (കൊച്ചി റിഫൈനറി) തുടങ്ങിയവര്‍ സ്ഥാപനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. എഫ്.എ.സി.ടി ജങ്ഷനില്‍ നടന്ന തൊഴിലാളി ജാഗ്രതാ സദസ്സില്‍ സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ശില്‍പശാല തീരുമാനങ്ങള്‍ അറിയിച്ചു. എം.ജി. അജി, പി.എം. അലി, ബി. ബാലഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമര സര്‍ഗോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊച്ചിന്‍ പോര്‍ട്ട് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍െറ ഈ കാലം എന്ന നാടകവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.