മട്ടാഞ്ചേരി: കാര്‍ണിവല്‍-പുതുവത്സരാഘോഷങ്ങള്‍ക്ക് തടസ്സമായ ഫോര്‍ട്ട് കൊച്ചി വാസ്കോഡഗാമ സ്ക്വയറിലെ താല്‍ക്കാലിക ബജി വില്‍പനശാലകള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശം. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ എസ്. സുഹാസിന്‍െറ നിര്‍ദേശത്തത്തെുടര്‍ന്നാണ് റവന്യൂ അധികൃതരുടെ നടപടി. സ്ക്വയറിലെ സ്റ്റേജിന് സമീപം പ്രവര്‍ത്തിക്കുന്ന ബജി വില്‍പനശാലകള്‍ പൊളിച്ചുനീക്കാനാണ് നിര്‍ദേശം നല്‍കിയത്. മറ്റ് ശാലകള്‍ ആളുകള്‍ക്ക് തടസ്സമില്ലാത്തരീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ജനറേറ്റര്‍ പോലെയുള്ള ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഏഴോളം വില്‍പനശാലകളാണ് നഗരസഭയുടെ അനുമതിയോടെ റവന്യൂ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുസംബന്ധിച്ച് വ്യപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചത്. കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറ, ഡെപ്യൂട്ടി തഹസില്‍ദാര്‍ തോമസ്, സ്പെഷല്‍ വില്ളേജ് ഓഫിസര്‍ സെബാസ്റ്റ്യന്‍ സാബു, ഫോര്‍ട്ട് കൊച്ചി സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എം.എം. സ്റ്റാലിന്‍, എസ്.ഐ എസ്. ദ്വിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.