കൊച്ചി: കൊച്ചി കോര്‍പറേഷനും സമീപ പഞ്ചായത്തുകളായ മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ജല അതോറിറ്റിയുടെ റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി വെള്ളക്കരം കുടിശ്ശിക രഹിത മേഖലയാക്കും. ഈ പ്രദേശങ്ങളില്‍ കണക്ഷന്‍ നിലനിര്‍ത്തണമെങ്കില്‍ പ്രവര്‍ത്തിക്കുന്ന മീറ്റര്‍ നിര്‍ബന്ധമാക്കാന്‍ നടപടി തുടങ്ങി. വെള്ളക്കരം കുടിശ്ശിക രഹിത മേഖലയാക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയാലും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിവെക്കാതിരുന്നാലും കണക്ഷന്‍ ഇല്ലാതാകും. വെള്ളക്കരം പിഴയോടെ അടക്കാനുള്ള അവസാന തീയതി കഴിഞ്ഞും കുടിശ്ശിക വരുത്തുന്നവരുടെയും മീറ്റര്‍ കേടായതിനെ തുടര്‍ന്ന് സര്‍ചാര്‍ജ് ചുമത്തുന്നവരുടെയും കണക്ഷനുകളാണ് വിഛേദിക്കുക. ദാരിദ്ര്യരേഖക്ക് താഴെയുള്ള പ്രതിമാസ ഉപഭോഗം 15 ലിറ്ററില്‍ താഴെയുള്ളവര്‍ക്ക് കുടിവെള്ളം സൗജന്യമാണ്. ഇത്തരം ഉപഭോക്താക്കള്‍ക്ക് പണമടക്കുന്ന അതത് സബ് ഡിവിഷന്‍ ഓഫിസുകളില്‍ രേഖകള്‍ സഹിതം അപേക്ഷ നല്‍കി ഇളവ് നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.