ബ്രഹ്മപുരം സെപ്റ്റേജ് സംസ്കരണ പ്ളാന്‍റ് ഉദ്ഘാടനം ഇന്ന്

കൊച്ചി: ബ്രഹ്മപുരം സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് മന്ത്രി മഞ്ഞളാംകുഴി അലി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പ്ളാന്‍റിനു സമീപം സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ. ബാബു, ഇബ്രാഹിംകുഞ്ഞ്, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം, എം.പിമാരായ ഇന്നസെന്‍റ്, കെ.വി.തോമസ് മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബ്രഹ്മപുരത്ത് 40 സെന്‍റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന പ്ളാന്‍റില്‍ ദിനംപ്രതി ഒരുലക്ഷം ലിറ്റര്‍ (100 ക്യുബിക് മീറ്റര്‍) സംസ്കരണ ശേഷിയുണ്ട്. 20 ടാങ്കര്‍ ലോറികളില്‍ എത്തിക്കുന്ന മാലിന്യം പ്ളാന്‍റില്‍ സംസ്കരിക്കാം. അഞ്ച് വര്‍ഷത്തെ ഓപറേഷന്‍ മെയ്ന്‍റനന്‍സ് ചാര്‍ജുകള്‍ ഉള്‍പ്പെടെ 4.24 കോടി രൂപയാണ് പദ്ധതി ചെലവ്. പ്ളാന്‍റില്‍ എത്തുന്ന മാലിന്യം സ്വീകരണ ടാങ്കില്‍ നിക്ഷേപിച്ച് അവിടെനിന്ന് നിശ്ചിത അളവില്‍ പമ്പ്ചെയ്ത ട്രീറ്റ്മെന്‍റിനുശേഷം വിവിധ പ്രക്രിയകള്‍ക്ക് വിധേയമാക്കുന്നതാണ് സെപ്റ്റേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ്. പുറംതള്ളുന്ന 90 ശതമാനം ജലവും കൃഷിക്ക് അനുയോജ്യമായിരിക്കുമെന്നാണ് അധികൃതരുടെ വാഗ്ദാനം. സംസ്കരണ ശേഷം ഓടകള്‍, തടാകങ്ങള്‍, പുഴ സ്രോതസ്സുകളിലേക്ക് വെള്ളം ഒഴുക്കിവിടാവുന്ന വിധമായിരിക്കും പുറംതള്ളുക. സംസ്കരണശേഷം പ്ളാന്‍റില്‍നിന്നു പുറത്തുവരുന്ന അവശിഷ്ടങ്ങള്‍ വളമായി ഉപയോഗിക്കാം. മാലിന്യം പ്ളാന്‍റിലത്തെിക്കാനുള്ള ഉത്തരവാദിത്തം നഗരകാര്യവകുപ്പിനു കീഴിലുള്ള ക്ളീന്‍ കേരള കമ്പനിക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.