സിഗരറ്റ് രൂപത്തില്‍ കഞ്ചാവ് കടത്ത്

നെടുമ്പാശ്ശേരി: സിഗരറ്റിന്‍െറ പാക്കറ്റുകളില്‍ കഞ്ചാവ് വിപണിയില്‍ സുലഭം. അടുത്തിടെ കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പിടിയിലായ ചില വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. കഞ്ചാവുവേട്ട ശക്തമാക്കിയതിനെ തുടര്‍ന്നാണ് കഞ്ചാവ് ലോബി ഇത്തരത്തില്‍ സൂക്ഷിക്കുന്നത്. തേനിയില്‍നിന്ന് കഞ്ചാവ് വാങ്ങി അവിടെ വെച്ചുതന്നെ ചെറിയ പൊടിയാക്കും. അതിനുശേഷം സിഗരറ്റിന്‍െറ ഒഴിഞ്ഞ പാക്കറ്റില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും കഞ്ചാവ് ലോബി ശക്തമാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ജില്ലാ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് വേട്ട ശക്തമാക്കി. കഞ്ചാവ് ഉപയോഗിക്കുന്നവരെ പിടികൂടുക വഴി എത്തിക്കുന്ന കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിക്കുന്നുണ്ടെന്ന് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ ടി.എസ്. ശശികുമാര്‍ പറഞ്ഞു. ഇടുക്കിയില്‍ കഞ്ചാവ് ഉല്‍പാദിപ്പിക്കുന്നതായി കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇടുക്കിയിലെ ചില ലോബികളാണ് സംസ്ഥാനത്തെ കഞ്ചാവ് വില്‍പനയുടെ പ്രധാന ചുമതല വഹിക്കുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. പല കേസുകളുടെയും അന്വേഷണം അവസാനമത്തെുന്നത് ഇടുക്കി ലോബിയിലേക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.