ചെമ്പാരത്തുകുന്നിലെ അജ്ഞാത അക്രമങ്ങള്‍; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടില്ളെന്ന്

പെരുമ്പാവൂര്‍: സ്ഫോടനം അടക്കമുള്ള ചെമ്പാരത്തുകുന്നിലെ അജ്ഞാത അക്രമങ്ങള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടില്ളെന്ന് താലൂക്ക് വികസന സമിതിയില്‍ പെരുമ്പാവൂര്‍ സി.ഐയുടെ മറുപടി. ഒക്ടോബറില്‍ നടന്ന കുന്നത്തുനാട് താലൂക്ക് വികസന സമിതിയില്‍ അംഗം ടി.പി. അബ്ദുല്‍ അസീസ് വിഷയം ഉന്നയിച്ചപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍, ശനിയാഴ്ച ചേര്‍ന്ന വികസന സമിതിയില്‍ അന്വേഷണം സംബന്ധിച്ച പുരോഗതി ആരാഞ്ഞപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തവിട്ടില്ളെന്നാണ് സി.ഐ മറുപടി നല്‍കിയത്. കേസില്‍ ആരെയോ രക്ഷിക്കാനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചതിലൂടെ നടക്കുന്നതെന്നും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണമെന്നും താലൂക്ക് സഭ ആവശ്യപ്പെട്ടു. പലപ്പോഴായി നടന്ന സംഭവങ്ങളെ സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൗരസമിതി രൂപവത്കരിച്ച് എന്‍.സി.പിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ ബസുകള്‍ യഥാസമയം കിട്ടാതെ കഷ്ടപ്പടുകയാണെന്ന് താലൂക്ക് സഭയില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍, നിസ്സാര തകാറുകളുള്ള 20 ബസുകള്‍ കട്ടപ്പുറത്താണെന്ന് ഇതിന് കാരണമായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളില്‍ 59 സര്‍വിസ് ഉണ്ടായിരുന്നത് ഇപ്പോള്‍ 40 ആയി ചുരുക്കിയതായും ഈ സര്‍വിസുകള്‍ക്കായി 350 ജീവനക്കാര്‍ ജോലിചെയ്യുന്നതായും താലൂക്ക് സഭയില്‍ ഇതുസംബന്ധിച്ച ചോദ്യത്തിനുത്തരമായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വിസുകള്‍ പുനരാരംഭിച്ചില്ളെങ്കില്‍ കെ.എസ്.ആര്‍.ടി.സി ഓഫിസ് ഉപരോധമടക്കം സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എന്‍.സി.പി ജില്ലാ പ്രസിഡന്‍റ് ടി.പി. അബ്ദുല്‍ അസീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.