മൂവാറ്റുപുഴ നഗരസഭ: സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; നാലെണ്ണം സി.പി.എമ്മിന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നാലെണ്ണം സി.പി.എമ്മിന് ലഭിച്ചു. നറുക്കെടുപ്പിലൂടെ ഒരെണ്ണം യു.ഡി.എഫ് പിടിച്ചെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമാണ് നറുക്കെടുപ്പിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തത്. 11ാം വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ പ്രമീള ഗിരീഷാണ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ കമ്മിറ്റിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും രണ്ടംഗങ്ങള്‍ വീതമാണുള്ളത്. ഇതാണ് നറുക്കെടുപ്പ് നടക്കാന്‍ കാരണം. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി സി.പി.എം നേതാവും മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായ എം.എ. സഹീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായി ആറാം വാര്‍ഡില്‍ നിന്ന് വിജയിച്ചത്തെിയ ഉമാമത്ത് സലീമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായി രാജി ദിലീപും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി 12ാം വാര്‍ഡില്‍നിന്ന് വിജയിച്ച സി.എം. സീതിയും തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരികൂടിയായ ഡി.ഇ.ഒ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.