കുടിവെള്ളം മുട്ടി; പശ്ചിമകൊച്ചിക്കാര്‍ ദുരിതത്തില്‍

മട്ടാഞ്ചേരി: തുടര്‍ച്ചയായി അഞ്ചു ദിവസമായി മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലയിലെ പല ഭാഗങ്ങളിലും കുടിവെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ദുരിതത്തില്‍. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ടുദിവസം ജലം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ബദല്‍ സംവിധാനം ഒരുക്കാന്‍ കഴിഞ്ഞില്ല. വാട്ടര്‍ അതോറിറ്റിയും നഗരസഭയും അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ജനം ദാഹജലത്തിനായി നെട്ടോട്ടമായി. രണ്ടുദിവസം മുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും അഞ്ചുദിവസമായി പലയിടങ്ങളിലും ജലവിതരണം തടസ്സപ്പെട്ടുകിടക്കുകയാണ്. ജനങ്ങള്‍ ഏറെ തിങ്ങിവസിക്കുന്ന മേഖലകളില്‍ പോലും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തത് പ്രതിഷേധത്തിന്ിടയാക്കി. പുതുതായി തെരഞ്ഞെടുത്ത കൗണ്‍സിലര്‍മാരെ സമീപിക്കുമ്പോള്‍ ഇവര്‍ കൈമലര്‍ത്തുകയാണെന്നും ആരോപണമുണ്ട്. ഫോര്‍ട്ട് കൊച്ചി ആശുപത്രിയിലെ ശസ്ത്രക്രിയ പോലും ജലക്ഷാമം മൂലം തടസ്സപ്പെട്ടതായി പറയുന്നുണ്ട്. ജലഷാമം കണക്കിലെടുത്ത് കൂടുതല്‍ വെള്ളം ശേഖരിച്ചുവെച്ചില്ളെന്നാണ് പരാതി. എന്നാല്‍, പുറമെനിന്ന് വെള്ളം വരുത്തി ശസ്ത്രക്രിയ തടസ്സം കൂടാതെ നടത്തിയതായി ജീവനക്കാര്‍ പറഞ്ഞു. ഭൂഗര്‍ഭജലത്തില്‍ ലവണാംശങ്ങളും ഉപ്പിന്‍െറ അളവും കൂടുതലായതിനാല്‍ ശസ്ത്രക്രിയ പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. മുന്‍കാലങ്ങളില്‍ കിണറുകള്‍ പലയിടത്തും ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം ഇല്ലാതായതാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചത്. മോട്ടോറുകള്‍ ഉപയോഗിച്ചെടുക്കുന്ന ഭൂഗര്‍ഭജലത്തില്‍ ലവണാംശങ്ങള്‍ കൂടതലായതിനാല്‍ കുളിക്കാന്‍പോലും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.ജലവിതരണം പുന$സ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.