റോഡില്‍ പാറമണ്ണ് നിക്ഷേപിച്ച് കുഴിയടക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

മൂവാറ്റുപുഴ: തകര്‍ന്ന റോഡില്‍ പാറമണ്്ണ നിക്ഷേപിച്ച് കുഴിയടക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. പായിപ്ര പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തൈക്കാവുംപടി-പള്ളിഠത്താന്‍-കനാല്‍ ബണ്ട് റോഡിലെ കുഴിയടക്കാന്‍ പാറക്കല്ലുകള്‍ അടങ്ങിയ മണ്ണ് നിരത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഭാരവണ്ടി സഞ്ചാരം ഒഴിവാക്കിയിരുന്ന കനാല്‍ ബണ്ട് റോഡിലൂടെ സ്വകാര്യ കമ്പനിയിലേക്ക് തടിയും മറ്റുമായി ലോറികളും മറ്റും സഞ്ചരിച്ചുവരുകയായിരുന്നു. ഇതോടെ രണ്ടുവര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡ് പൂര്‍ണമായി തകര്‍ന്നു. കാല്‍നടപോലും ദുസ്സഹമായ റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ കേടാകുന്നതും പതിവായി. ഇതേതുടര്‍ന്നാണ് സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ പാറമണ്ണ് നിക്ഷേപിച്ച് റോഡ് നന്നാക്കാന്‍ ഒരുങ്ങിയത്. പൂര്‍ണമായി തകര്‍ന്ന ഭാഗങ്ങളില്‍ വന്‍ പാറക്കല്ലടങ്ങിയ മണ്ണ് നിക്ഷേപിക്കുകയായിരുന്നു. ഇതോടെ ഇതുവഴി ബൈക്കുകള്‍ക്കും ഓട്ടോക്കും സഞ്ചരിക്കാന്‍ പറ്റാതായി. തുടര്‍ന്നാണ് നാട്ടുകാര്‍ രംഗത്തത്തെിയത്. പാറക്കല്ല് നിരത്തുകയല്ല റോഡ് ടാര്‍ ചെയ്യുകയാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരിയാര്‍ വാലിയുടെ അധീനതയിലുള്ള റോഡ് രണ്ടുവര്‍ഷം മുമ്പാണ് ടാര്‍ ചെയ്തത്.റോഡ് തകര്‍ന്നതോടെ നാട്ടുകാര്‍ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.