ആലുവയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു

ആലുവ: അര്‍ധരാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു. ആലുവ സബ് ജയില്‍ റോഡില്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കാമ്പായി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 1.10ഓടെയാണ് അടുക്കളയില്‍ സൂക്ഷിച്ച അഞ്ച് സിലിണ്ടറുകളില്‍ സീല്‍ പൊട്ടിക്കാത്ത ഒരു കുറ്റി പൊട്ടിത്തെറിച്ചത്. ഇതേതുടര്‍ന്ന് അടുക്കള ഭാഗത്ത് തീപിടിക്കുകയും കെട്ടിടത്തില്‍ തീ പടരുകയും ചെയ്തു. ഉടന്‍ ആലുവ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. രണ്ട് യൂനിറ്റ് ഫയര്‍ എന്‍ജിന്‍ എത്തിയെങ്കിലും ഒരു യൂനിറ്റുകൊണ്ടുതന്നെ തീ നിയന്ത്രണാതീതമാക്കി. സ്റ്റേഷന്‍ ഓഫിസര്‍ വി.എസ്. രഞ്ജിത്കുമാര്‍, ലീഡിങ് ഫയര്‍മാന്‍ വി.എസ്. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.ആര്‍. ബാബു, വി.എ. ഷമീര്‍, എസ്.എല്‍. വിബിന്‍ ബാബു, പി.ആര്‍. സജേഷ് എന്നിവരടങ്ങിയ ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊട്ടിത്തെറിയത്തെുടര്‍ന്ന് കെട്ടിടത്തിന്‍െറ പിറകിലെ ഭിത്തി തകര്‍ന്നു. ഭിത്തി പുറത്തേക്ക് തള്ളിപ്പോയി. ഇതില്‍നിന്ന് മൂന്ന് ഇഷ്ടിക സമീപത്തെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്കും തെറിച്ചുപോയി. ഇതില്‍ ഒരു ഇഷ്ടിക പതിച്ച് ബസിന്‍െറ ചില്ല് പൊട്ടി. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമന സേനാംഗമായ പി.ആര്‍. സജേഷിന്‍െറ കൈവിരലിന് ചെറിയ പരിക്കേറ്റു. വിവരമറിഞ്ഞ് ആലുവ പൊലീസും സ്ഥലത്തത്തെിയിരുന്നു. പൊലീസ് സയന്‍റിഫിക് അസിസ്റ്റന്‍റ് സൂസന്‍ അപകട സ്ഥലത്തുനിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. ഇതിന്‍െറ പരിശോധനക്കുശേഷമേ അപകടകാരണം വ്യക്തമാകൂവെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസല്‍ പറഞ്ഞു. എച്ച്.പി സീല്‍ പൊട്ടിക്കാത്ത സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. അതിനാല്‍ ഗ്യാസ് കമ്പനി ഉദ്യോഗസ്ഥരും സ്ഥലത്തത്തെി തെളിവെടുത്തു. കെട്ടിടത്തിന് അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെട്ടിട ഉടമകള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.