പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ വ്യാപക മോഷണശ്രമം; വള്ളക്കടവിലെ വീട്ടില്‍നിന്ന് എട്ട് പവന്‍ സ്വര്‍ണം കവര്‍ന്നു

കോതമംഗലം: പൈങ്ങോട്ടൂര്‍ - പല്ലാരിമംഗലം പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച രാത്രി വ്യാപക മോഷണശ്രമം. മോഷണശ്രമം തടഞ്ഞ വൃദ്ധനെ തലക്കടിച്ചുവീഴ്ത്തി. കൂവള്ളൂര്‍ വള്ളക്കടവിലെ വീട്ടില്‍നിന്ന് എട്ട് പവനോളം സ്വര്‍ണം കവര്‍ന്നു. ചാത്തമറ്റം തൃപ്പള്ളി കവലയിലെ മാത്യൂസ്, തൃപ്പള്ളി കവല കിഴക്കേല്‍ സെബാസ്റ്റ്യന്‍, ചാത്തംകണ്ടത്തില്‍ മത്തായി, പള്ളിപ്പറമ്പ് സത്യന്‍, പൂനംകുറ്റിയില്‍ അഭിലാഷ്, കാക്കത്തോട്ടത്തില്‍ പോള്‍, കൂവള്ളൂര്‍ വള്ളക്കടവ് ചാമക്കാട്ട് അലി എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമങ്ങള്‍ നടന്നത്. എല്ലാ വീടുകളുടെയും വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മോഷണ ശ്രമം തടയുന്നതിനിടെ ചാമക്കാട്ട് മത്തായിയെ മോഷ്ടാവ് തലക്കടിച്ചതിനെ തുടര്‍ന്ന് ബോധമറ്റ് വീഴുകയും ചെയ്തു. ചാക്കോട്ട് അലിയുടെ വീട്ടില്‍നിന്ന് ഭാര്യയുടെയും മക്കളുടെയും കഴുത്തില്‍ കിടന്ന എട്ടുപവനോളം സ്വര്‍ണാഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. രാത്രി 12 ഓടെ കുമ്പാട്ട് മാത്യൂസിന്‍െറ വീട്ടുപരിസരത്ത് ആളനക്കം കേട്ടതിനെ തുടര്‍ന്ന് മാത്യുവിന്‍െറ ഭാര്യ പൊലീസില്‍ വിവരം അറിയിക്കുകയും ഒച്ചവെക്കുകയും ചെയ്തു. ഇതോടെ മോഷ്ടാക്കള്‍ തൃപ്പള്ളി കവലയിലേക്ക് പോയി. ഇവിടങ്ങളിലെല്ലാം വീട്ടുകാര്‍ ഉണര്‍ന്നത് കാരണം മോഷണം ഫലം കണ്ടില്ല. പിന്നീട് കൂവള്ളൂര്‍ വള്ളക്കടവിലത്തെി ചാമക്കാട് അലിയുടെ വീടിന്‍െറ പിറക് വശത്തെ വാതില്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച് ആഭരണങ്ങള്‍ മോഷ്ടിച്ചസംഘം രക്ഷപ്പെടുകയായിരുന്നു. പൊലീസ് സംഘം റോന്ത് ചുറ്റുന്നതിനിടെയാണ് മോഷണം നടന്നത്. ഈ മേഖലയില്‍ തുടര്‍ച്ചയായ മോഷണ പരമ്പരകളാണ് അരങ്ങേറുന്നത്. രണ്ടാഴ്ച മുമ്പ് പോത്താനിക്കാട് പൊലീസ് സ്റ്റേഷന് സമീപമുള്ള അഞ്ച് കടകളില്‍ മോഷണം നടത്തി രണ്ടുലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. അതിനു മുമ്പ് പട്ടാപ്പകല്‍ കടവൂരില്‍ ആളില്ലാത്ത വീടിന്‍െറ മച്ച് തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു.ഈ കേസുകള്‍ തെളിയിക്കാനോ പ്രതികളെ പിടികൂടാനോ കഴിയാത്ത സാഹചര്യത്തിലാണ് ഏഴോളം വീടുകളില്‍ മോഷണ പരമ്പര അരങ്ങേറിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.