ആമ്പല്ലൂരില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം

തൃപ്പൂണിത്തുറ: ജനശ്രദ്ധ ഓണാഘോഷങ്ങളിലായത് മുതലാക്കി ആമ്പല്ലൂര്‍ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങില്‍ അനധികൃതമായ മണ്ണെടുപ്പ് വ്യാപകമായി. അനധികൃത മണ്ണെടുപ്പിനെതിരെ വില്ളേജ് ഓഫിസറും മറ്റും നല്‍കിയ സ്റ്റോപ്പ് മെമ്മോയുടെ കാലാവധി കഴിഞ്ഞെന്നും പുതിയ പെര്‍മിറ്റ് ഉണ്ടെന്നുമൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രദേശങ്ങളില്‍ അനധികൃത മണ്ണെടുപ്പ് നടത്തുന്നത്. അധികൃതര്‍ കണ്ണടക്കുകകൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. അവധി ദിവസങ്ങളിലും മറ്റും അധികൃതരുടെ ശ്രദ്ധ മണ്ണെടുക്കുന്ന സ്ഥലങ്ങളിലേക്ക് ഉണ്ടാകില്ളെന്ന കണക്ക്കൂട്ടലിലുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും മണ്ണെടുപ്പ് തുടങ്ങിയിരിക്കുന്നത്. ടിപ്പര്‍ ലോറികള്‍ മണ്ണുമായി വീതി കുറഞ്ഞ വഴികളിലൂടെ മരണപ്പാച്ചില്‍ നടത്തുന്നത് റോഡിലെ യാത്രക്കാര്‍ക്കും ഇതര വാഹനങ്ങള്‍ക്കുമെല്ലാം അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വന്‍തോതില്‍ മണ്ണെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നിരുന്നു. ആമ്പല്ലൂരിലെ നിര്‍ദിഷ്ട ഇലക്ട്രോണിക് പാര്‍ക്കിന് 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായതോടെ പ്രദേശത്തെ പാടം നികത്തലും നടക്കുന്നതായി പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.