കൊച്ചി: അരനൂറ്റാണ്ടത്തെ ഇടവേളക്കുശേഷം ആഫ്രിക്കയില്‍നിന്ന് തോട്ടണ്ടിയുമായി കൊല്ലം തുറമുഖത്ത് കപ്പലത്തെുന്നു. മെര്‍ലിസ് ലോജിസ്റ്റിക്സ് മുന്‍കൈയെടുത്താണ് സാഗാ ഇംപെക്സ് പി.ടി.ഇ ലിമിറ്റഡ് എന്ന സിംഗപ്പൂര്‍ വെസല്‍ ചാര്‍ട്ടറെക്കൊണ്ട് ചരക്ക് കൊല്ലത്തിറങ്ങാന്‍ സാഹചര്യമൊരുക്കിയതെന്ന് കമ്പനി എം.ഡി ഡെന്‍സില്‍ ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളുടെ വെല്ലുവിളി അതിജീവിച്ചാണ് നടപടി.ആഫ്രിക്കന്‍ രാജ്യമായ ഗിനി ബിസോയില്‍നിന്ന് 5456 ടണ്‍ തോട്ടണ്ടിയുമായാണ് കപ്പല്‍ വരുന്നത്. തൂത്തുക്കുടിയിലേക്ക് പുറപ്പെട്ട ഇന്‍ഡസ്ട്രിയല്‍ സെഞ്ച്വറി എന്ന കപ്പല്‍ തുറമുഖ വകുപ്പിന്‍െറയും തുറമുഖ വകുപ്പ് ഡയറക്ടര്‍ ഷെയ്ഖ് പരീതിന്‍െറയും പോര്‍ട്ട് ഓഫിസര്‍ കുര്യാക്കോസിന്‍െറയും ശക്തമായ സമ്മര്‍ദത്തത്തെുടര്‍ന്നാണ് കൊല്ലം തുറമുഖത്തിന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്. മാരിടൈം എന്ന സ്റ്റീവ് ഡോറിങ് കമ്പനിക്കാണ് ഈ കപ്പലില്‍ വരുന്ന കശുവണ്ടി കൊല്ലത്ത് കസ്റ്റംസ് ക്ളിയറന്‍സ് നടത്തി സൂക്ഷിക്കേണ്ട ചുമതല. കശുവണ്ടി വ്യവസായത്തിന്‍െറ സിരാകേന്ദ്രമായ കൊല്ലത്ത് ഇനിയും തോട്ടണ്ടിയുമായി കപ്പലുകളത്തെിക്കാന്‍ കഴിയുമെന്നും ഡെന്‍സില്‍ ജോസ് പറഞ്ഞു. തൂത്തുക്കുടിയിലും കൊച്ചിയിലുമത്തെുന്ന തോട്ടണ്ടി കണ്ടെയ്നര്‍ ലോറികളിലാണ് കൊല്ലത്ത് എത്തിച്ചിരുന്നത്. 1958 മുതല്‍ വലിയതോതില്‍ കൊല്ലം തുറമുഖത്ത് തോട്ടണ്ടി എത്തിയിരുന്നു. 1968ലാണ് അവസാന കപ്പല്‍ എത്തിയത്. എന്നാല്‍, ഇതിനുശേഷം ഇറക്കുമതി കുതിച്ചുയര്‍ന്നു. കേരളത്തിലെ കശുവണ്ടി ഫാക്ടറികള്‍ ഏറെയും കൊല്ലത്തായതിനാല്‍ ഇവിടേക്ക് നേരിട്ട് ഇറക്കുമതിചെയ്യുന്നത് ചെലവ് ഗണ്യമായി കുറക്കും. ഇത് കശുവണ്ടി വ്യവസായികള്‍ക്ക് വലിയ നേട്ടമാകും. ഈമാസം 30നാണ് കപ്പല്‍ കൊല്ലത്ത് എത്തുക. 120 മീറ്റര്‍ നീളമുള്ള കപ്പലില്‍ 64,939 ചാക്കുകളിലാണ് തോട്ടണ്ടി കൊണ്ടുവരുന്നത്. 62 കോടി രൂപക്ക് ഇത് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇറക്കുമതിചെയ്യുന്ന തോട്ടണ്ടിയുടെ 80 ശതമാനം സംസ്കരിക്കുന്നത് കേരളത്തിലെ ഫാക്ടറികളിലാണ്. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലത്തെുന്ന തോട്ടണ്ടിയുടെ പകുതി കൊല്ലത്തിന് ലഭിച്ചാല്‍ തന്നെ അത് ഈ തുറമുഖത്തിന്‍െറ തലവര മാറ്റും. കൊല്ലം തുറമുഖത്തിന്‍െറ തിരിച്ചുവരവിന് വഴിയൊരുങ്ങുമെന്ന നിലയിലാണ് 48 വര്‍ഷത്തിനുശേഷമുള്ള കപ്പലിന്‍െറ വരവിനെ വ്യവസായലോകം കാണുന്നത്. ആഫ്രിക്കയില്‍നിന്നുള്ള കൂടുതല്‍ കപ്പലുകള്‍ കൊലത്ത് എത്തിക്കാന്‍ ശ്രമിച്ചുവരുകയാണെന്ന് ഡെന്‍സില്‍ ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.