കൊച്ചി: വിവിധ പെന്‍ഷനുകളുടെ വിതരണം മുടങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊച്ചി നഗരസഭയില്‍ ഭരണ - പ്രതിപക്ഷ കൈയാങ്കളിയില്‍ കലാശിച്ചു. ചൊവ്വാഴ്ച കൗണ്‍സില്‍ യോഗത്തിന്‍െറ അവസാന ഘട്ടത്തിലാണ് സംഭവം. മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പെന്‍ഷന്‍ വിതരണം മുടങ്ങിയത് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി സി.പി.എം അംഗം അഡ്വ. എന്‍.എ. ഷഫീഖ് സംസാരിച്ചതിന്‍െറ തുടര്‍ച്ചയായിട്ടായിരുന്നു സംഭവം. ഷഫീഖിന്‍െറ പ്രസംഗം ഭരണകക്ഷിയംഗങ്ങള്‍ തുടര്‍ച്ചയായി അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ത്യാഗരാജന്‍െറ വീടിനും സമീപത്തെ ശ്മശാനത്തിനും ഒരേ നിറമടിച്ചുവെന്ന ഷഫീഖിന്‍െറ പരാമര്‍ശം ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചു. ഭരണകക്ഷി അംഗങ്ങളുടെ ഇടപെടല്‍ തുടര്‍ന്നപ്പോള്‍ പ്രകോപിതനായ ഷഫീഖ് മേയറുടെ ഡയസിന് സമീപമത്തെി. മേയര്‍ അംഗങ്ങളെ നിയന്ത്രിച്ചില്ളെന്നും ഷഫീഖ് കുറ്റപ്പെടുത്തി. തുടര്‍ന്ന് പ്രതിഷേധിച്ച് ഷഫീഖ് ഇറങ്ങിപ്പോയി. ഇതിനെ യു.ഡി.എഫിലെ കെ.ആര്‍. പ്രേംകുമാര്‍ വിമര്‍ശിച്ചു. വിയോജിപ്പുണ്ടെങ്കില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും ഇറങ്ങിപ്പോകുകയല്ളെന്നും പ്രേമന്‍ കുറ്റപ്പെടുത്തി. ഷഫീഖിന്‍െറ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങളായ സി.എ. ഷക്കീര്‍, എം.പി. മഹേഷ്കുമാര്‍, സോജന്‍ ആന്‍റണി എന്നിവര്‍ പ്രേമന്‍െറ സമീപം ഇരച്ചത്തെി. ഷഫീഖിനെ അവഹേളിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഉന്തും തള്ളും നടന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫും മറ്റംഗങ്ങളും എത്തി ഇരുകൂട്ടരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയാണുണ്ടായത്. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് സംഭവത്തില്‍ മേയര്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഷഫീഖിനെ അവഹേളിക്കാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ തമ്മില്‍ മാന്യമായ ബന്ധമുണ്ടാകണമെന്ന് പറഞ്ഞ മേയര്‍ ഇറങ്ങിപ്പോക്കല്ല, സംവാദമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ വിതരണം മുടങ്ങിയത് മേയര്‍ ശരിവെച്ചു. കുടിശ്ശികയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അതുപക്ഷേ, നഗരസഭയുടെ കുറ്റമല്ളെന്നും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണെന്നും വിശദീകരിച്ചു. ഡി.എല്‍.എഫിന്‍െറ അനധികൃത നിര്‍മാണം സംബന്ധിച്ച് സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട സ്റ്റാന്‍ഡിങ് കമ്മിറ്റിയെ മേയര്‍ ചുമതലപ്പെടുത്തി. അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ ശ്രീജിത്താണ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഡി.എല്‍.എഫിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതി നഗരസഭയെ ഏകപക്ഷീയമായി കുറ്റപ്പെടുത്തിയതില്‍ സഭ പ്രതിഷേധിച്ചു. ഡി.എല്‍.എഫിന് സമാനമായ അനധികൃത നിര്‍മാണങ്ങളും സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.