കഞ്ചാവ് കേസില്‍ മൂന്നുപേര്‍ പിടിയില്‍

മട്ടാഞ്ചേരി: കഞ്ചാവ് കേസില്‍ മൂന്നുപേര്‍ ഫോര്‍ട്ട്കൊച്ചി പൊലീസിന്‍െറ പിടിയിലായി. തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ചെറുപറമ്പ് വീട്ടില്‍ അശ്വിന്‍ (19), തൃപ്പൂണിത്തുറ കണ്ണംകുളങ്ങര കുട്ടേടത്ത് വീട്ടില്‍ അരുണ്‍ (20), തൃപ്പൂണിത്തുറ കണ്ണത്ത് വീട്ടില്‍ ബൈജു (43) എന്നിവരെയാണ് ഫോര്‍ട്ട്കൊച്ചി എസ്.ഐ എസ്. ദ്വിജേഷിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ അശ്വിനെയും അരുണിനെയും കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ ഫോര്‍ട്ട്കൊച്ചി സൗത് കടപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് വില്‍പന നടത്തുന്നത് ബൈജുവാണെന്ന് മനസ്സിലാക്കി. ഇതിനെ തുടര്‍ന്ന് ആവശ്യക്കാരാണെന്ന വ്യാജേന പൊലീസ് ഇയാളെ ഫോര്‍ട്ട്കൊച്ചിയിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ബൈജുവിനെതിരെ കഞ്ചാവ് വില്‍പനക്കും മറ്റ് രണ്ടുപേര്‍ക്കെതിരെ ഉപയോഗിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. അഡീഷനല്‍ എസ്.ഐ ഷൈജു ഇബ്രാഹീം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഘുനന്ദനന്‍, ജോണ്‍, അഭിലാഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.