ലാന്‍ഡ് ഫോണ്‍ തകരാറുകള്‍ പരിഹരിക്കാതെ ബി.എസ്.എന്‍.എല്‍

ആലുവ: ആലുവയിലും പരിസര പ്രദേശങ്ങളിലും ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകള്‍ കേടായിട്ട് 20 ദിവസങ്ങള്‍ പിന്നിട്ടിട്ടും തകരാര്‍ പരിഹരിക്കപ്പെട്ടില്ല. പരാതി പറഞ്ഞ് ഉപഭോക്താക്കള്‍ മടുത്തു. തകരാര്‍ പരിഹരിക്കാന്‍ ആളില്ളെന്നാണ് ബി.എസ്.എന്‍.എല്‍ അധികൃതരുടെ ന്യായം. എന്നാല്‍, തകരാറിലായ ഫോണുകളുടെ മാസവാടക അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ കിട്ടുന്നുമുണ്ട്. ഒരുമാസമായിട്ടും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കണക്ഷനുകളുടെ ബില്ലുകള്‍ കൃത്യമായി അടക്കണമെന്ന നിര്‍ദേശം തരാന്‍ ബി.എസ്.എന്‍.എല്‍ അധികൃതര്‍ ‘അതീവ ശ്രദ്ധ’ പുലര്‍ത്തുന്നുമുണ്ട്. ഈ ശുഷ്കാന്തി തകരാര്‍ പരിഹരിക്കാനെങ്കിലും കാണിക്കണമെന്നാണ് ഉപഭോക്താക്കളുടെ പക്ഷം. ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകള്‍ നിലനിര്‍ത്താന്‍ സൗജന്യങ്ങള്‍ അനുവദിക്കുമെന്ന് പറയുമ്പോള്‍തന്നെയാണ് പ്രവര്‍ത്തിക്കാത്ത ഫോണുകള്‍ ശരിയാക്കാതിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ അധികൃതരുടെ അനാസ്ഥ നിലവിലെ ഉപഭോക്താക്കളെ മറ്റ് സര്‍വീസുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.