കൊച്ചി: മാനസികാരോഗ്യ കേന്ദ്രം അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കി ഫയര്‍സര്‍വിസസ് അസോസിയേഷന്‍െറ കാരുണ്യസ്പര്‍ശം. കാക്കനാട് ആശാഭവനിലെ അന്തേവാസികള്‍ക്കാണ് ഫയര്‍ സര്‍വിസ് അസോസിയേഷന്‍ തൃക്കാക്കര യൂനിറ്റിലെ അംഗങ്ങള്‍ ഓണസദ്യയൊരുക്കിയത്. കാരുണ്യസ്പര്‍ശം-2015 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മനോരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന അന്തേവാസികളില്‍ രോഗം മാറിയെങ്കിലും ഉറ്റവര്‍ ഉപേക്ഷിച്ചവര്‍, ഭാഗികമായി രോഗം മാറിയവര്‍, കഠിനമായ രോഗംമൂലം സെല്ലില്‍ അടച്ചിട്ടവര്‍ ഉള്‍പ്പെടെ 55 പേര്‍ ഇവിടെയുണ്ട്. സദ്യക്ക് മുന്നോടിയായി പൂക്കളവും ഒരുക്കി. വിഭവസമൃദ്ധമായ ഭക്ഷണവും അന്തേവാസികള്‍ക്കൊപ്പം തമാശകള്‍ പറഞ്ഞും വ്യക്തികളുടെ വിവരങ്ങള്‍ ആരാഞ്ഞും മണിക്കൂറുകള്‍ ചെലവഴിച്ച ശേഷമാണ് ഫയര്‍ഫോഴ്സ് അംഗങ്ങള്‍ തിരിച്ചത്. പദ്ധതിയുടെ ഒൗപചാരിക ഉദ്ഘാടനത്തിനുമുമ്പ് കാക്കനാട്ടിലെ ആശാഭവന്‍ അന്തേവാസികള്‍ക്ക് ഓണസദ്യ നല്‍കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഫയര്‍ഫോഴ്സ് അംഗങ്ങള്‍. അംഗങ്ങളില്‍നിന്ന് സ്വരൂപിക്കുന്ന തുക വിനിയോഗിച്ചാണ് കാരുണ്യം പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞവര്‍ഷം സുരക്ഷയുമായി ബന്ധപ്പെട്ട് ബോധവത്കരണമാണ് അസോസിയേഷന്‍ ഏറ്റെടുത്തത്. ആശാഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദലി, ഫയര്‍ഫോഴ്സ് ഡിവിഷനല്‍ ഓഫിസര്‍ ആര്‍. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.