തൃപ്പൂണിത്തുറ: രാജനഗരത്തിലെ ചരിത്രസ്മരണകള്‍ ഉണര്‍ത്തിയുള്ള അത്തം ഘോഷയാത്ര ബുധനാഴ്ച രാവിലെ ഒമ്പതിന് ഗവ. ബോയ്സ് ഹൈസ്കൂളിലെ അത്തം നഗറില്‍ ആരംഭിക്കും. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. എക്സൈസ് മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും. മന്ത്രി അനൂപ് ജേക്കബ് അത്ത പതാക ഉയര്‍ത്തും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയാവും. എം.പിമാരായ കെ.വി. തോമസ്, ജോസ് കെ. മാണി എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം വര്‍ണഭമായ അത്തംഘോഷയാത്ര വൈവിധ്യമാര്‍ന്ന വാദ്യമേളങ്ങളോടെ നഗര പ്രദക്ഷിണത്തിനായി അത്തം നഗറില്‍നിന്ന് പുറപ്പെടും. ഘോഷയാത്ര സ്റ്റാച്യു ജങ്ഷന്‍, കിഴക്കേകോട്ട, എസ്.എന്‍ ജങ്ഷന്‍, വടക്കെ കോട്ട, ശ്രീപൂര്‍ണത്രയീശ ക്ഷേത്രം റോഡ് വഴി വീണ്ടും കിഴക്കെ കോട്ടയിലത്തെി വൈക്കം റോഡ് വഴി അത്തം നഗറില്‍ തിരിച്ചത്തെും. അത്തം ഘോഷയാത്ര കാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ തെരുവോരങ്ങളില്‍ അണി നിരക്കും. അത്തപ്പൂക്കള മത്സരം സിയോണ്‍ ഹാളില്‍ രാവിലെ 11ന് ആരംഭിക്കും. 25ഓളം ടീമുകള്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.