മട്ടാഞ്ചേരി: രാജ്യത്ത് ആദ്യമായി ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍െറ കീഴില്‍ ഫിസിയോതെറപ്പി സെന്‍റര്‍ ആരംഭിച്ചു. കൊച്ചി നഗരസഭയുടെ കീഴില്‍ ഹെല്‍പേജ് ഇന്ത്യ എന്ന സംഘടനയുടെ സഹകരണത്തോടെ മട്ടാഞ്ചേരി ചുള്ളിക്കല്‍ പകല്‍വീട്ടിലാണ് സെന്‍റര്‍ തുടങ്ങിയിരിക്കുന്നത്. സൗജന്യ ഫിസിയോതെറപ്പി, കൗണ്‍സലിങ്, ലൈബ്രറി, ചലനസഹായ ഉപകരണങ്ങള്‍, ഹെല്‍പ് ഡെസ്ക്, വിനോദോപാധികള്‍, കമ്പ്യൂട്ടര്‍ സാക്ഷരത എന്നിങ്ങനെ ജീവിത സായാഹ്നത്തില്‍ വേണ്ടിവരുന്ന ആരോഗ്യക്ഷേമ, മാനസികോല്ലാസ സൗകര്യങ്ങളാണ് കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. കേന്ദ്രത്തിന്‍െറ ഉദ്ഘാടനം മേയര്‍ ടോണി ചമ്മണി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര അധ്യക്ഷത വഹിച്ചു. ഹെല്‍പേജ് ഇന്ത്യ കേരളഘടകം മുഖ്യന്‍ ബിജു മാത്യു മുഖ്യാതിഥിയായി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസി ജോസഫ്, രത്നമ്മ രാജു, ടി.ജെ. വിനോദ്, കൗണ്‍സിലര്‍ പി.എസ്. പ്രകാശ്, ബാബു ഐസക് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.