ഊരക്കാട് വീട് കയറി ആക്രമണം

പള്ളിക്കര: കിഴക്കമ്പലം ഊരക്കാട് ശനിയാഴ്ച രാത്രി വീട് കയറി ആക്രമണം. രണ്ടുപേര്‍ക്ക് പരിക്ക്. വീട്ടുടമസ്ഥന്‍ പുത്തന്‍പുരയില്‍ മോഹനന്‍ (46), ഭാര്യ ബിന്ദു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി 12 ഓടെയാണ് സംഭവം. വാഹനങ്ങളിലും ബൈക്കിലുമായത്തെിയവര്‍ വീട്ടില്‍ കയറി പോര്‍ച്ചില്‍ കിടന്ന കാര്‍ അടിച്ചുപൊളിച്ച് വീടിന്‍െറ ജനലുകളും തകര്‍ത്തു. വീടിനകത്ത് കയറിയ അക്രമിസംഘം മോഹനനെയും ഭാര്യയെയും ഉപദ്രവിച്ചതായും പറയുന്നു. തടിയിട്ടപറമ്പ് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഇവരെ പിന്നീട് പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘത്തെ പിന്തുടര്‍ന്ന പൊലീസ് ഒരാളെ പിടികൂടി. താമരച്ചാല്‍ പോത്തനക്കാടന്‍ എല്‍ദോ ഐസക്കിനെയാണ് (26) പിടികൂടിയത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മോഹനന്‍െറ അയല്‍വാസിയായ പോത്തനക്കാടന്‍ എല്‍ദോ ഐസക്കും തമ്മില്‍ നേരത്തേയുണ്ടായ തര്‍ക്കമാണ് വീട് കയറി ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് എല്‍ദോ ഐസക്കും മോഹനനും തമ്മില്‍ അടിപിടി ഉണ്ടായിരുന്നു. അന്ന് മോഹനനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇരുകൂട്ടര്‍ക്കും പൊലീസ് മുന്നറിയിപ്പും കൊടുത്തിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് വീട് കയറി ആക്രമണം. തടിയിട്ടപറമ്പ് എസ്.ഐ സെപ്റ്റൊജോണ്‍, സിനിയര്‍ സി.പി.ഒ സുധീര്‍, സി.പി.ഒ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.