കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ മെട്രോ നിര്‍മാണം തടസ്സപ്പെടുത്തി സമരം. സി.പി.ഐ പ്രവര്‍ത്തകരാണ് വ്യാഴാഴ്ച രാവിലെ മെട്രോ നിര്‍മാണം തടഞ്ഞത്. റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും(ഡി.എം.ആര്‍.സി) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും(കെ.എം.ആര്‍.എല്‍) സംസ്ഥാന സര്‍ക്കാറും ഇടപെടുന്നില്ളെന്ന് ആരോപിച്ച് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മുതല്‍ ദേശാഭിമാനി ജങ്ഷന്‍ വരെ ഭാഗത്തെ നിര്‍മാണമാണ് സി.പി.ഐ തടഞ്ഞത്. നടപടിയെടുക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ പ്രവര്‍ത്തകര്‍ പരിഞ്ഞുപോയി. സമരം സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഗതാഗതരംഗത്ത് അരാജകത്വം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്ന് പി. രാജു കുറ്റപ്പെടുത്തി. റോഡുകളുടെ കാര്യത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന സര്‍ക്കാര്‍ ഉറപ്പുകളെല്ലാം റദ്ദായിരിക്കുകയാണെന്നും ഇനിയും പരിഹാരം കാണാന്‍ തയാറായില്ളെങ്കില്‍ നിര്‍മാണം തടഞ്ഞ് അനിശ്ചിതകാല സമരം നടത്തുമെന്നും പി.രാജു പറഞ്ഞു. സി.പി.ഐ ജില്ലാ നിര്‍വാഹകസമതിയംഗം ടി.സി. സന്‍ജിത്, സന്തോഷ് പിറ്റര്‍, കെ. വിജയന്‍ പിള്ള, എം.ടി. രാധാകൃഷ്ണന്‍, കണ്‍സിലര്‍മാരായ സി.എ. ഷക്കീര്‍, ജോജി കുരീക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അതേസമയം, മെട്രോ നിര്‍മാണം മൂലം പാലാരിവട്ടം മുതല്‍ കലൂര്‍ വരെ രൂക്ഷമായ ശതാഗതക്കുരുക്ക് തുടരുകയാണ്. ഗതാഗതത്തിന് ഇരു വശത്തൂടെയും സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മഴ പെയ്തതോടെ ചളി നിറഞ്ഞു. മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപമാണ് കുരുക്ക് രൂക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.