ഭാരതമാതാ കോളജില്‍ സംഘര്‍ഷം; വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനം

കാക്കനാട്: കോളജ് വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദനം. തൃക്കാക്കര ഭാരതമാതാ കോളജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ റോബിന്‍ ലൂയിസ്, കെ. ജ്യോതിസ് എന്നിവരെ പൊലീസ് മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികളെ പൊലീസ് ലാത്തി കൊണ്ട് മര്‍ദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ബഹളത്തെ തുടര്‍ന്ന് കോളജ് അധികൃതര്‍ പൊലീസിനെ വിളിച്ച് വരുത്തിയിരുന്നു. ജിപ്പില്‍ വന്നിറങ്ങിയ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ വിദ്യാര്‍ഥികളെ ലാത്തിവീശി ഓടിക്കുകയായിരുന്നു. കോളജിന് മുന്നില്‍ റോഡിന്‍െറ മറുപുറത്തെ പെട്രോള്‍ പമ്പില്‍ നിന്ന റോബിനും ജ്യോതിസിനും നേരെ പൊലീസ് ലാത്തി വീശുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ലാത്തി അടിയില്‍ ഇവരുടെ കൈക്ക് പൊട്ടലുണ്ട്. എന്നാല്‍, വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ബഹളം കൈയാങ്കളിലത്തെിയപ്പോള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഓടിച്ച് വിടുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.