ഓണം: സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപനം വൈകുന്നു

കൊച്ചി: ഓണം സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കാത്തതില്‍ ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു. നിലവിലുള്ള ട്രെയിനുകളിലെല്ലാം വളരെ മുമ്പുതന്നെ റിസര്‍വേഷന്‍ പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുകയോ യാത്ര വേണ്ടെന്ന് വെക്കുകയോ ചെയ്യേണ്ടി വരും. അവസാന നിമിഷം ട്രെയിന്‍ പ്രഖ്യാപിക്കുമ്പോള്‍ വണ്ടികള്‍ കാലിയായി ഓടുന്ന സാഹചര്യമുണ്ടാകും. ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാതിരിക്കാന്‍ ഇടയാകുന്നത് അപലപനീയമാണ്. ബസ് ലോബിയെ സഹായിക്കാനുള്ള തന്ത്രമാണിത്. സെപ്റ്റംബര്‍ എട്ടിന് വേളാങ്കണ്ണി പെരുന്നാളിന്‍െറ ഭാഗമായി സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അഡ്വ. മാത്യു പോള്‍ അധ്യക്ഷത വഹിച്ചു. കെ. വിജയന്‍, എസ്.സി. കുറ്റാലംപിള്ള, ടി.ഡി. സലീം, അഡ്വ. ടി. ജോണ്‍ ജോര്‍ജ്, വി. ജോര്‍ജ്, ത്രേസ്യാമ്മ നെല്ലിപ്പുഴ, സെജി മൂത്തേരില്‍, ഇ.ബി. വിജയന്‍ മേനോന്‍, അഡ്വ. കെ.വി. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.