നെട്ടൂരില്‍ തണ്ണീര്‍ത്തടങ്ങളും നിലങ്ങളും നികത്തുന്നു

നെട്ടൂര്‍: നെട്ടൂര്‍ നോര്‍ത് പ്രദേശത്ത് വ്യാപകമായി തണ്ണീര്‍ത്തടങ്ങളും നിലങ്ങളും മണ്ണിട്ട് നികത്തുന്നതായി പരാതി. 25 ഓളം ഏക്കര്‍ ഭൂമിയാണ് അനധികൃതമായി നികത്തിയത്. രാത്രി കാലങ്ങളിലായതിനാല്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെടാറുമില്ല. കൂടാതെ കായലില്‍നിന്ന് വഞ്ചിയില്‍ ചളി കൊണ്ടുവന്നും നികത്തുന്നുണ്ട്. ചെറിയ തുകക്ക് വാങ്ങിയ ഭൂമി ഇത്തരത്തില്‍ നികത്തിയതിനുശേഷം വന്‍ തുകക്ക് മറിച്ച് വില്‍പന നടത്തുന്ന ഭൂമാഫിയകളാണ് ഇതിന് പിന്നിലെന്നും പ്രദേശവാസികള്‍ പറയുന്നു. വില്ളേജ് അധികൃതര്‍ക്കും മറ്റും പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് നികത്തല്‍ പ്രവൃത്തികള്‍. അതിനാല്‍ വിവരം അറിയിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം മാഫിയകള്‍ക്ക് കൈമാറുമെന്നും തുടര്‍ന്ന് ഗുണ്ടാസംഘങ്ങള്‍ വീടു കയറി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. മണ്ണടിച്ചപ്പോള്‍ ഇടതോടുകള്‍ കൈവശപ്പെടുത്തി മൂടിയതിനാല്‍ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. ഇതുമൂലം താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഇത്തരം മാഫിയകളുടെ ഇടനിലക്കാരായി മാറിയിരിക്കുകയാണെന്നും അതിനാല്‍ കൗണ്‍സിലര്‍മാര്‍പോലും പ്രശ്നത്തില്‍ ഇടപെടാറില്ളെന്നും നാട്ടുകാര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.