കൊച്ചി: മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഏല്ലാ ജില്ലകളിലും മാതൃകാ മത്സ്യക്കുളങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 30 ലക്ഷം തൊഴില്‍ദിനമുണ്ടാക്കിയെങ്കില്‍ രണ്ടാംഘട്ടത്തില്‍ മൂന്നുവര്‍ഷത്തിനകം 40 ലക്ഷം തൊഴില്‍ദിനങ്ങള്‍ ലക്ഷ്യമിടുന്നു. പാടശേഖരങ്ങളില്‍ നടത്തുന്ന മത്സ്യകൃഷിക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സിന്‍െറ 25 ശതമാനം പ്രീമിയം കര്‍ഷകര്‍ അടക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, കര്‍ഷകരെ സഹായിക്കാനായി മുഴുവന്‍ പ്രീമിയവും സര്‍ക്കാര്‍ അടക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യസമൃദ്ധി പദ്ധതിയുടെ രണ്ടാംഘട്ടം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലം ഉണ്ടാക്കുന്ന പദ്ധതിയാണ് മത്സ്യസമൃദ്ധി. ഇതിനായി നീക്കിവെക്കുന്ന പണം ശരിയായി വിനിയോഗിക്കുന്നതിനാല്‍ പദ്ധതിയുടെ നേട്ടം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നുണ്ട്. പദ്ധതിയുടെ ഒന്നാംഘട്ടം വന്‍ വിജയമായിരുന്നു. അതിനാലാണ് ഉള്‍നാടന്‍ മത്സ്യമേഖലയില്‍ വന്‍ കുതിച്ചുചാട്ടം വിഭാവനം ചെയ്യുന്ന മത്സ്യസമൃദ്ധി രണ്ടാംഘട്ടം ആരംഭിക്കുന്നത്. 80 റിസര്‍വോയറുകളുള്ള സംസ്ഥാനത്ത് നിലവില്‍ 30 റിസര്‍വോയറുകളിലാണ് മത്സ്യ ഉല്‍പാദനം നടത്തുന്നത്. മറ്റ് റിസര്‍വോയറുകളിലേക്ക് മത്സ്യ ഉല്‍പാദനം വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. പൊതു ജലാശയങ്ങളില്‍ മത്സ്യ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായ മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മത്സ്യസമൃദ്ധി പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 53 കോടിയായിരുന്ന സര്‍ക്കാര്‍ സഹായം രണ്ടാംഘട്ടത്തില്‍ 110 കോടിയായി വര്‍ധിപ്പിച്ചു. ഒന്നാം ഘട്ടത്തില്‍ 102683 ടണ്ണായിരുന്നു ഉല്‍പാദനം. രണ്ടാം ഘട്ടത്തില്‍ ഒന്നരലക്ഷം ടണ്‍ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. പ്രതീക്ഷിക്കുന്ന വരുമാനം 1100 കോടിരൂപയാണ്. ഒന്നാം ഘട്ടത്തിലെ ലക്ഷ്യം 436.50 കോടി രൂപയായിരുന്നെങ്കിലും 1038 കോടിയുടെ മത്സ്യ ഉല്‍പാദനമാണ് നടന്നത്. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മത്സ്യ മേഖലക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറക്കുന്ന സാഹചര്യമാണുള്ളത്. പ്രതിസന്ധികള്‍ക്കിടയിലും പണം കണ്ടത്തെി പദ്ധതി വിജയിപ്പിക്കുമെന്നും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമാണ് ഇത്തരം പദ്ധതികളെന്നും ബാബു പറഞ്ഞു. എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക്ക് പ്രസന്‍േറഷന്‍, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. മധുസൂധനകുറുപ്പ്, മത്സ്യഫെഡ് ചെയര്‍മാന്‍ വി. ദിനകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫിഷറീസ് ഡയറക്ടര്‍ മിനി ആന്‍റണി സ്വാഗതം പറഞ്ഞു. സംസ്ഥാന സ്പെഷല്‍ ഓഫിസര്‍ അജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫിഷറീസ് ജോയന്‍റ് ഡയറക്ടര്‍ കെ.ജെ. പ്രസന്നകുമാര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.