മുളവുകാട്: പൊന്നാരിമംഗലം നിവാസികളുടെ പ്രധാന സഞ്ചാരമാര്‍ഗമായ ഷെയര്‍ ഓട്ടോറിക്ഷകള്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സെഞ്ച്വറി ക്ളബിന്‍െറയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളം മുതല്‍ ആശുപത്രി ജെട്ടി വരെയുള്ള ദൂരം നിലവില്‍ ഒരാള്‍ക്ക് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍, ഇനി മുതല്‍ പൊന്നാരിമംഗലം ജെട്ടി മുതല്‍ ആശുപത്രി ജെട്ടിവരെയുള്ള യാത്രക്കാരില്‍നിന്ന് 15 രൂപ വാങ്ങാനാണ് ഓട്ടോറിക്ഷ തൊഴിലാളി സംയുക്ത സംഘടനകളുടെ തീരുമാനം. ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം പകല്‍ക്കൊള്ളക്കെതിരെ ജനങ്ങള്‍ സംഘടിക്കണമെന്ന് സെഞ്ച്വറി ക്ളബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നേരത്തേ ചാര്‍ജ് വര്‍ധനവിക്കെതിരെ ഒപ്പുശേഖരണം നടത്തി മുളവുകാട് പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.