മൂവാറ്റുപുഴ: സംസ്ഥാനത്ത് മത്സ്യസമൃദ്ധി പദ്ധതി നടപ്പാക്കിയതുമൂലം കഴിഞ്ഞവര്‍ഷം മത്സ്യോല്‍പാദനത്തില്‍ വന്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി മന്ത്രി കെ. ബാബു പറഞ്ഞു. 95,000 ടണ്‍ മത്സ്യം അധികം ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യം വെച്ചതെങ്കിലും 1,00,020 ടണ്‍ മത്സ്യം ഉല്‍പാദിപ്പിക്കാനായി. 1000 കോടി രൂപയുടെ വര്‍ധനയാണ് ഇതുവഴിയുണ്ടായതെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ ആധുനിക മത്സ്യമാര്‍ക്കറ്റിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം തിങ്കളാഴ്ച എറണാകുളത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി വന്‍ വിജയമായിരുന്നു. സംസ്ഥാനത്തിന്‍െറ കിഴക്കന്‍ മേഖലകളില്‍ ഇനിയും മത്സ്യകൃഷിക്ക് ഏറെ സാധ്യതകളുണ്ട്. കുളങ്ങളും ചിറകളും നീര്‍ച്ചാലുകളും ഉപയോഗപ്പെടുത്തി മത്സ്യകൃഷിയിറക്കാന്‍ തയാറായാല്‍ ഈ രംഗത്ത് ഇനിയും വലിയ നേട്ടങ്ങളുണ്ടാക്കാനാകും. സംസ്ഥാനത്ത് എഴുപതിനായിരത്തിലേറെ മത്സ്യ കൃഷിക്കാരാണുള്ളത്. വളരെയേറെ തൊഴില്‍ സാധ്യതയും ഈ രംഗത്തുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജോസഫ് വാഴക്കന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ യു.ആര്‍. ബാബു, വൈസ് ചെയര്‍പേഴ്സണ്‍ ആനീസ് ബാബുരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. കബീര്‍, നിസ അഷറഫ്, പി.എന്‍. സന്തോഷ്, ഷൈലജ പ്രഭാകരന്‍, കെ.ജി. അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ സി.എം. ഷുക്കൂര്‍, പി.എസ്. സലിം, ഡോ. പി.ടി. മാത്യു, മുഹമ്മദ് ഉവൈസ് തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം 765 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച മാര്‍ക്കറ്റില്‍ ആധുനിക മാലിന്യസംസ്കരണം ശീതീകരണ സംവിധാനം, സ്റ്റാളുകള്‍ എന്നിവ ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്. നാലുകോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.