കൊച്ചി: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 11ന് ജില്ലയിലെ വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ ശുചിത്വപരിശോധന നടത്തും. 18, 22 തീയതികളില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, മറ്റു ഭക്ഷ്യവില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാകും പരിശോധന. ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയായ ജാഗ്രതയുടെ രണ്ടാംഘട്ടമെന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്ത് ആഗസ്റ്റ് 10 മുതല്‍ 15 വരെ നടക്കുന്ന സുരക്ഷിത കേരളം ശുചീകരണ യജ്ഞത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സന്നദ്ധ സംഘടനകളും റെസിഡന്‍റ്സ് അസോസിയേഷനുകളും പങ്കാളികളാകും. ഒരുമാസത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പരിധിയിലും പകര്‍ച്ചവ്യാധി ബാധിച്ചവരെ കണ്ടത്തെി ചികിത്സനല്‍കും. ആഗസ്റ്റ് ഏഴിന് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ബന്ധപ്പെട്ട കൗണ്‍സിലറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുകൂട്ടും. സന്നദ്ധ സംഘടനകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, ജനശ്രീ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. വീട്, സ്ഥാപനങ്ങള്‍, നിരത്ത്, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ വൃത്തിയാക്കല്‍, കൊതുകുകളുടെ ഉറവിടം നശിപ്പിക്കല്‍, ഫോഗിങ് എന്നിവ നടത്തുന്നതിന് കര്‍മസേനക്ക് രൂപം നല്‍കണം. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ അടച്ചുപൂട്ടാനും ജില്ല കലക്ടര്‍ തൊഴില്‍വകുപ്പിന് നിര്‍ദേശം നല്‍കി. യോഗത്തില്‍ സബ് കലക്ടര്‍ (ട്രെയ്നിങ്) ഡോ. ഏയ്ഞ്ചല്‍ ഭാട്ടി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍, ജില്ല ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍. ശ്രീനിവാസന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. എം. മഞ്ജു, ജോസ് രാജു (പഞ്ചായത്ത് വകുപ്പ്), ടി.ടി. ജോര്‍ജ് (പൊതുമരാമത്തു വകുപ്പ്), ജില്ല ലേബര്‍ ഓഫിസര്‍ കെ.എസ്. മുഹമ്മദ് സിയാദ്, അഡീഷനല്‍ ഡി.എം.ഒ ഡോ. ബാലഗംഗാധരന്‍, അസി. പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍ ലേഖ കാര്‍ത്തി, ബൈജു റെജി (ഹോമിയോ വകുപ്പ്), ജില്ല മലേറിയ ഓഫിസര്‍ അശോക്കുമാര്‍, ഡോ. എം.എസ്. റെസിയ (ഡി.എം.ഒ-ഐ.എസ്.എം), മാസ്മീഡിയ ഓഫിസര്‍ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.