മധുവിന്‍െറ ചികിത്സക്ക് യൂത്തിന്‍െറ കാരുണ്യയാത്ര

പള്ളുരുത്തി: രണ്ട് വൃക്കയും തകരാറിലായി ചികിത്സക്ക് കരുണയുള്ളവരുടെ സഹായം തേടുന്ന കുമ്പളങ്ങി സ്വദേശി മധുവിന് യൂത്തിന്‍െറ കാരുണ്യയാത്ര. കുമ്പളങ്ങിയിലെ യൂത്ത് ട്രാവല്‍സിന്‍െറ ഏഴ് ബസുകളാണ് മധുവിനായി ബുധനാഴ്ച സൗജന്യ സര്‍വിസ് നടത്തിയത്. ഈ ബസുകളിലെ ഇന്നലെത്തെ മുഴുവന്‍ കലക്ഷനും കാരുണ്യമതികള്‍ നല്‍കിയ സംഭാവനയും ചേര്‍ത്തുള്ള തുക മധുവിന്‍െറ ചികിത്സാനിധിയില്‍ നല്‍കും. കുമ്പളങ്ങി സ്വദേശി സി.സി. ക്ളീറ്റസിന്‍െറ ഉടമസ്ഥയിലെ സെന്‍റ് ആന്‍റണി, സെന്‍റ് ജോര്‍ജ്, സെന്‍റ് മേരീസ്, അല്‍ഫോന്‍സ, സെന്‍റ് മിഖേല്‍, അന്‍േറാണിയ, സെന്‍റ് സെബാസ്റ്റ്യന്‍ ബസുകളാണ് സര്‍വിസ് നടത്തിയത്. രാവിലെ തോപ്പുംപടിയില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ മേയര്‍ ടോണി ചമ്മണി, മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, കൗണ്‍സിലര്‍ ശ്യാമള പ്രഭു തുടങ്ങിയവര്‍ പങ്കാളികളായി. രണ്ട് വൃക്കയും തകരാറിലായ മധു സ്വകാര്യബസ് ജീവനക്കാരനാണ്. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മധുവിന്‍െറ ചികിത്സക്കും തുടര്‍ചികിത്സക്കുമായി 20ലക്ഷം രൂപ വേണ്ടി വരും. ഇതിന് ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കുമ്പളങ്ങിയിലെ എല്ലാവാര്‍ഡുകളും കേന്ദ്രീകരിച്ച് പണം ശേഖരിക്കാനും തീരുമാനമുണ്ട്. സ്വന്തമായി വീടില്ലാത്ത മധുവും കുടുംബവും ഇപ്പോള്‍ കുമ്പളങ്ങിയില്‍ വാടകക്ക് താമസിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.