മയക്കുമരുന്ന് കേസില്‍ മട്ടാഞ്ചേരിയില്‍ 30 ദിവസം പിടിയിലായത് 27 പേര്‍

മട്ടാഞ്ചേരി: മട്ടാഞ്ചേരി പൊലീസ് സബ്ഡിവിഷനില്‍ കഴിഞ്ഞ ജൂലൈയില്‍ ലഹരി കേസുകളില്‍ പിടിയിലായത് 27 പേര്‍. സബ് ഡിവിഷനിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍നിന്നായി 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോഴാണ് ഇത്രയും പേര്‍ പിടിയിലായത്. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവില്‍പനയും ഉപയോഗവും വ്യാപകമായതോടെ പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കൂടുതല്‍ പേര്‍ കുടുങ്ങിയത്. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പള്ളുരുത്തി, തോപ്പുംപടി മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും ലഹരി വില്‍പന നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തുന്ന സംഘങ്ങളാണ് കൂടുതലും പിടിയിലായത്. സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ കേസില്‍ 26 പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 70 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമീഷണര്‍ ജി. വേണു, സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എം. ബൈജു, എം.എം. സ്റ്റാന്‍ലി, വി.ജി. രവീന്ദ്രനാഥ്, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.