ഗുരുതരരോഗം ബാധിച്ച വീട്ടമ്മ ചികിത്സാസഹായം തേടുന്നു

ചെറായി: അപ്ളാസ്റ്റിക് അനീമിയ എന്ന ഗുരുതരരോഗം ബാധിച്ച വീട്ടമ്മ ചികിത്സാസഹായം തേടുന്നു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 22ാം വാര്‍ഡ് ചൂതംപറമ്പില്‍ സെബാസ്റ്റ്യന്‍െറ ഭാര്യ ബീന സെബാസ്റ്റ്യനാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികിത്സാരീതിയായ ആന്‍റിതൈമോസിറ്റ് ഗ്ളോബുലിന് അഞ്ചുലക്ഷം രൂപ ചെലവ് വരും. ഇത് നാലുതവണ ചെയ്യണമെന്നാണ് നിര്‍ദേശം. 20 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സക്ക് നിര്‍ധനകുടുംബത്തിന് സാധിക്കാത്തതിനാല്‍ ബീന സെബാസ്റ്റ്യന്‍ ചികിത്സാസമിതി രൂപവത്കരിച്ചു. രൂപവത്കരണ യോഗത്തില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.എച്ച്. അലി അധ്യക്ഷത വഹിച്ചു. 22ാം വാര്‍ഡ് അംഗം രമണി അജയന്‍ ചെയര്‍പേഴ്സണും സൗഹൃദ റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.എച്ച്. ഇഖ്ബാല്‍ ജനറല്‍ കണ്‍വീനറുമാണ്. പള്ളിപ്പുറം ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍ 856210110010008. ഐ.എഫ്.എസ്.സി: BKID0008562. ഫോണ്‍: 9946063393.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.