കാസർകോട്: വ്യക്തിഗത ആസ്തിനിർമാണത്തിലെ ഗുണഭോക്താക്കള്‍ക്കായുള്ള വായ്പാമേളയി ലൂടെ കേരളത്തിന് പുത്തന്‍ മാതൃക നല്‍കുകയാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നീലേശ്വരം ബ് ലോക്ക് പഞ്ചായത്തും പിലിക്കോട് പഞ്ചായത്തും. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ആസ്തി നിർമാണത്തിനായാണ് വായ്പാമേള നടത്തിയത്. അഞ്ചു ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകളിലായി 31 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ വായ്പ അനുവദിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആട്ടിന്‍കൂട്, കോഴിക്കൂട്, പശുത്തൊഴുത്ത് എന്നിവക്ക് സാധനസാമഗ്രിക്കുള്ള തുകയാണ് വായ്പയിലൂടെ ലഭ്യമാക്കുന്നത്. യഥാര്‍ഥത്തില്‍ ഈ തുക ഗുണഭോക്താവ് മുടക്കേണ്ടതാണ്. എന്നാല്‍, സാമ്പത്തിക പരിമിതിമൂലം നിർമാണം നടത്താനാകാത്ത കുടുംബങ്ങള്‍ക്ക് കൈത്താങ്ങായാണ് പദ്ധതി നടപ്പാക്കുന്നത്. 29,59,500 രൂപയാണ് ആദ്യ വായ്പാമേളയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള വ്യക്തിഗത ആസ്തി നിർമാണത്തിലെ ഗുണഭോക്താക്കള്‍ക്കായുള്ള വായ്പാമേള കൊടക്കാട് സര്‍വിസ് സഹകരണ ബാങ്കുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. പിലിക്കോട് പഞ്ചായത്തില്‍ നടന്ന ചടങ്ങ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശൈലജ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുടെ ജോയിന്‍ കോഓഡിനേറ്റര്‍ കെ. പ്രദീപന് ചെക്ക് വിതരണം ചെയ്തു. നീലേശ്വരം ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസര്‍ ആര്. സജീവന്, കൊടക്കാട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി.വി. നാരായണന്, നീലേശ്വരം ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ.ജി. ബിജുകുമാര്‍, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം. കുഞ്ഞിരാമന്, കൊടക്കാട് സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. പിലിക്കോട് പഞ്ചായത്ത് സെക്രട്ടറി കെ. രമേശന് സ്വാഗതവും അസി. സെക്രട്ടറി കെ. വിജയന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.