Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുത്തന്‍ മാതൃകയായി...

പുത്തന്‍ മാതൃകയായി തൊഴിലുറപ്പ് വായ്പാമേള

text_fields
bookmark_border
പുത്തന്‍ മാതൃകയായി തൊഴിലുറപ്പ് വായ്പാമേള
cancel
camera_alt??????????????? ???????????? ?????????????????? -???????????? ???????????? ????????? ????????????? ?????????????? ??.???. ??????? ??????????? ????????????

കാ​സ​ർ​കോ​ട്​: വ്യ​ക്തി​ഗ​ത ആ​സ്തി​നി​ർ​മാ​ണ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​യു​ള്ള വാ​യ്പാ​മേ​ള​യി​ ലൂ​ടെ കേ​ര​ള​ത്തി​ന് പു​ത്ത​ന്‍ മാ​തൃ​ക ന​ല്‍കു​ക​യാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നീ​ലേ​ശ്വ​രം ബ് ലോ​ക്ക് പ​ഞ്ചാ​യ​ത്തും പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​ക്തി​ഗ​ത ആ​സ്തി നി​ർ​മാ​ണ​ത്തി​നാ​യാ​ണ് വാ​യ്പാ​മേ​ള ന​ട​ത്തി​യ​ത്. അ​ഞ്ചു ജോ​യ​ൻ​റ്​ ല​യ​ബി​ലി​റ്റി ഗ്രൂ​പ്പു​ക​ളി​ലാ​യി 31 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​യ്പ അ​നു​വ​ദി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ആ​ട്ടി​ന്‍കൂ​ട്, കോ​ഴി​ക്കൂ​ട്, പ​ശു​ത്തൊ​ഴു​ത്ത് എ​ന്നി​വ​ക്ക്​ സാ​ധ​ന​സാ​മ​ഗ്രി​ക്കു​ള്ള തു​ക​യാ​ണ് വാ​യ്പ​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്. യ​ഥാ​ര്‍ഥ​ത്തി​ല്‍ ഈ ​തു​ക ഗു​ണ​ഭോ​ക്താ​വ് മു​ട​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍, സാ​മ്പ​ത്തി​ക പ​രി​മി​തി​മൂ​ലം നി​ർ​മാ​ണം ന​ട​ത്താ​നാ​കാ​ത്ത കു​ടും​ബ​ങ്ങ​ള്‍ക്ക് കൈ​ത്താ​ങ്ങാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 29,59,500 രൂ​പ​യാ​ണ് ആ​ദ്യ വാ​യ്പാ​മേ​ള​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വ്യ​ക്തി​ഗ​ത ആ​സ്തി നി​ർ​മാ​ണ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കാ​യു​ള്ള വാ​യ്പാ​മേ​ള കൊ​ട​ക്കാ​ട് സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ചേ​ര്‍ന്നാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി.​പി. ജാ​ന​കി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പി​ലി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ജോ​യി​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ കെ. ​പ്ര​ദീ​പ​ന്‍ ചെ​ക്ക് വി​ത​ര​ണം ചെ​യ്തു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഡെ​വ​ല​പ്മ​െൻറ്​ ഓ​ഫി​സ​ര്‍ ആ​ര്‍. സ​ജീ​വ​ന്‍, കൊ​ട​ക്കാ​ട് സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ സി.​വി. നാ​രാ​യ​ണ​ന്‍, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് എ​ക്​​സ്​​റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ കെ.​ജി. ബി​ജു​കു​മാ​ര്‍, വി​ക​സ​ന​കാ​ര്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ എം. ​കു​ഞ്ഞി​രാ​മ​ന്‍, കൊ​ട​ക്കാ​ട് സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ​ന്‍ സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story