നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്ത് മാലിന്യമുക്തമാക്കാൻ ഫ്ലയ ിങ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. മാലിന്യങ്ങൾ തള്ളുന്നവർക്കെതി രെയുള്ള നിയമനടപടി ശക്തമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചതിെൻറ ഭാമായി ഫാൽക്കൺ പട്രോൾ എന്നപേരിൽ പഞ്ചായത്ത്തലത്തിൽ ഫ്ലയിങ് സ്ക്വാഡിെൻറ പ്രവർത്തനം രാപ്പകലുണ്ടാകും. പദ്ധതി നീലേശ്വരം എസ്.ഐ കൈലാസ്നാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല അധ്യക്ഷത വഹിച്ചു.
ഹരിതകേരള മിഷൻ ജില്ല കോഒാഡിനേറ്റർ സുബ്രമണ്യൻ മാസ്റ്റർ, ശുചിത്വമിഷൻ ജില്ല പ്രോഗ്രാം ഓഫിസർ രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ അനിത, ഷൈജമ്മ ബെന്നി, സെലിൻ ജോസഫ്, പാറക്കോൽ രാജൻ, പഞ്ചായത്ത് സെക്രട്ടറി എൻ. മൂനാജ്, ഡോ. നിയ എന്നിവർ സംസാരിച്ചു. മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമത്തിെൻറ മുന്നിൽ എത്തിച്ച് തെളിവ് സഹിതം പിടിച്ചുകൊടുക്കുന്നവർക്ക് പഞ്ചായത്ത് സമ്മാനം നൽകും. ഓരോ വീട്ടിലും മഴക്കാല പ്രതിരോധ പ്രവർത്തനത്തിെൻറ നോട്ടീസ് വിതരണവും സർവേ പ്രവർത്തനവും നടത്തും.
സർവേ ക്രോഡീകരിച്ച് ആരോഗ്യവകുപ്പിനെ ഏൽപിക്കും. തോട്ടമുടമകൾ, വ്യാപാരികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യവിൽപനക്കാർ, സ്കൂൾ അധികൃതർ എന്നിവരുടെ പ്രാദേശിക യോഗങ്ങൾ കഴിഞ്ഞു. പ്രാദേശികതലത്തിൽ കുടുംബശ്രീ മുഖേന അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ച് ഓരോ വീട്ടിലും പരിശോധന നടത്തും. ഏറ്റവും ശുചിത്വമുള്ള വീട് കണ്ടെത്തി കുടുംബശ്രീ വാർഷിക യോഗത്തിൽ അവർക്ക് സമ്മാനം നൽകും. ഏറ്റവും മികച്ച ശുചീകരണപ്രവർത്തനത്തിന് നേതൃത്വം നൽകിയ മൂന്ന് എ.ഡി.എസുകൾക്ക് പഞ്ചായത്ത് സമ്മാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.