മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ക​രി​ന്ത​ള​ത്ത് ‘ഫാ​ൽ​ക്ക​ൺ പ​ട്രോ​ൾ’

  • പ​​ഞ്ചാ​​യ​​ത്ത്ത​​ല​​ത്തി​​ൽ ഫ്ല​​യി​​ങ്​ സ്ക്വാ​​ഡി​െ​ൻ​റ പ്ര​​വ​​ർ​​ത്ത​​നം രാ​​പ്പ​​ക​​ലു​​ണ്ടാ​​കും 

09:56 AM
20/05/2019
കി​നാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഫാ​ൽ​ക്ക​ൺ പ​ട്രോ​ൾ ഫ്ല​യി​ങ്​ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം നീ​ലേ​ശ്വ​രം എ​സ്.​ഐ കൈ​ലാ​സ്നാ​ഥ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

നീ​​ലേ​​ശ്വ​​രം: കി​​നാ​​നൂ​​ർ ക​​രി​​ന്ത​​ളം പ​​ഞ്ചാ​​യ​​ത്ത് മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ ഫ്ല​​യി​​ങ്​ സ്ക്വാ​​ഡ്​ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. മാ​​ലി​​ന്യ​​ങ്ങ​​ൾ ത​​ള്ളു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ​​യു​​ള്ള നി​​യ​​മ​​ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്കാ​​ൻ പ​​ഞ്ചാ​​യ​​ത്ത് തീ​​രു​​മാ​​നി​​ച്ച​​തി​െ​ൻ​റ ഭാ​​മാ​​യി ഫാ​​ൽ​​ക്ക​​ൺ പ​​ട്രോ​​ൾ എ​​ന്ന​​പേ​​രി​​ൽ പ​​ഞ്ചാ​​യ​​ത്ത്ത​​ല​​ത്തി​​ൽ ഫ്ല​​യി​​ങ്​ സ്ക്വാ​​ഡി​െ​ൻ​റ പ്ര​​വ​​ർ​​ത്ത​​നം രാ​​പ്പ​​ക​​ലു​​ണ്ടാ​​കും. പ​​ദ്ധ​​തി നീ​​ലേ​​ശ്വ​​രം എ​​സ്.​​ഐ കൈ​​ലാ​​സ്നാ​​ഥ് ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ്​ എ. ​​വി​​ധു​​ബാ​​ല അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 

ഹ​​രി​​ത​​കേ​​ര​​ള മി​​ഷ​​ൻ ജി​​ല്ല കോ​​ഒാ​​ഡി​​നേ​​റ്റ​​ർ സു​​ബ്ര​​മ​​ണ്യ​​ൻ മാ​​സ്​​​റ്റ​​ർ, ശു​​ചി​​ത്വ​​മി​​ഷ​​ൻ ജി​​ല്ല പ്രോ​​ഗ്രാം ഓ​​ഫി​​സ​​ർ ര​​ഞ്​​​ജി​​ത്ത്, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ വി. ​​ബാ​​ല​​കൃ​​ഷ്ണ​​ൻ, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ അ​​നി​​ത, ഷൈ​​ജ​​മ്മ ബെ​​ന്നി, സെ​​ലി​​ൻ ജോ​​സ​​ഫ്, പാ​​റ​​ക്കോ​​ൽ രാ​​ജ​​ൻ, പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി എ​​ൻ. മൂ​​നാ​​ജ്, ഡോ. ​​നി​​യ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​വ​​രെ ക​​ണ്ടെ​​ത്തി നി​​യ​​മ​​ത്തി​െ​ൻ​റ മു​​ന്നി​​ൽ എ​​ത്തി​​ച്ച്​ തെ​​ളി​​വ് സ​​ഹി​​തം പി​​ടി​​ച്ചു​​കൊ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ​​മ്മാ​​നം ന​​ൽ​​കും. ഓ​​രോ വീ​​ട്ടി​​ലും മ​​ഴ​​ക്കാ​​ല പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​െ​ൻ​റ നോ​​ട്ടീ​​സ് വി​​ത​​ര​​ണ​​വും സ​​ർ​​വേ പ്ര​​വ​​ർ​​ത്ത​​ന​​വും ന​​ട​​ത്തും.

സ​​ർ​​വേ ക്രോ​​ഡീ​​ക​​രി​​ച്ച് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നെ ഏ​​ൽ​​പി​​ക്കും. തോ​​ട്ട​​മു​​ട​​മ​​ക​​ൾ, വ്യാ​​പാ​​രി​​ക​​ൾ, വ​​ഴി​​യോ​​ര​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ, മ​​ത്സ്യ​​വി​​ൽ​​പ​​ന​​ക്കാ​​ർ, സ്​​​കൂ​​ൾ അ​​ധി​​കൃ​​ത​​ർ എ​​ന്നി​​വ​​രു​​ടെ പ്രാ​​ദേ​​ശി​​ക യോ​​ഗ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞു. പ്രാ​​ദേ​​ശി​​ക​​ത​​ല​​ത്തി​​ൽ കു​​ടും​​ബ​​ശ്രീ മു​​ഖേ​​ന അ​​ഞ്ചം​​ഗ ക​​മ്മി​​റ്റി രൂ​​പ​​വ​​ത്​​​ക​​രി​​ച്ച് ഓ​​രോ വീ​​ട്ടി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. ഏ​​റ്റ​​വും ശു​​ചി​​ത്വ​​മു​​ള്ള വീ​​ട് ക​​ണ്ടെ​​ത്തി കു​​ടും​​ബ​​ശ്രീ വാ​​ർ​​ഷി​​ക യോ​​ഗ​​ത്തി​​ൽ അ​​വ​​ർ​​ക്ക് സ​​മ്മാ​​നം ന​​ൽ​​കും. ഏ​​റ്റ​​വും മി​​ക​​ച്ച ശു​​ചീ​​ക​​ര​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ മൂ​​ന്ന്​ എ.​​ഡി.​​എ​​സു​​ക​​ൾ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ​​മ്മാ​​നം ന​​ൽ​​കും.

Loading...
COMMENTS