പൊലീസിന് മാസ്‌ക്കുകള്‍ നല്‍കി എന്‍.എം.സി.സി

കാസര്‍കോട്: പൊലീസിന് സുരക്ഷാ കവചമൊരുക്കി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് (എന്‍.എം.സി.സി) കാസര്‍കോട് ചാപ്റ്റര്‍. കേരള പൊലീസിൻെറ ബഹുവര്‍ണ എംബ്ലത്തോടുകൂടി ആയിരം മാസ്‌ക്കുകളാണ് എന്‍.എം.സി.സി കൈമാറുന്നത്. ആദ്യഘട്ടമായി 500 മാസ്‌ക്കുകള്‍ എസ്.പി ഓഫിസില്‍ നടന്ന ചടങ്ങില്‍ പൊലീസ് മേധാവി ഡി. ശില്‍പക്ക് എന്‍.എം.സി.സി കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്തിൻെറ നേതൃത്വത്തില്‍ കൈമാറി. സ്വയരക്ഷ പോലും മറന്ന് രാപ്പകല്‍ ഭേദമന്യേ കര്‍മപഥത്തില്‍ സജീവമായ പൊലീസ് സേനക്ക് പിന്തുണയായാണ് മാസ്‌ക്കുകള്‍ നല്‍കുന്നതെന്ന് എന്‍.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എ.കെ. ശ്യാംപ്രസാദ്, എന്‍.എം.സി.സി മാനേജിങ് കമ്മിറ്റിയംഗം എം.എന്‍. പ്രസാദ്, ജോ. കണ്‍വീനര്‍ മുജീബ് അഹ്മദ്, വൈസ് ചെയര്‍മാന്‍ കെ.സി. ഇര്‍ഷാദ്, ട്രഷറര്‍ റാഫി ബെണ്ടിച്ചാല്‍, ജലീല്‍ കക്കണ്ടം, ഫാറൂഖ് ഖാസ്മി, വനിത വിഭാഗം ജനറൽ കണ്‍വീനർ ഷിഫാനി മുജീബ് എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.