വിദ്യാർഥിനിയുടെ മരണം വ്യവസ്ഥാപിത കൊലപാതകം ^ഫ്രറ്റേണിറ്റി

വിദ്യാർഥിനിയുടെ മരണം വ്യവസ്ഥാപിത കൊലപാതകം -ഫ്രറ്റേണിറ്റി കാസർകോട്: ബദൽ വിദ്യാഭ്യാസ മാർഗം നിഷേധിക്കപ്പെട്ടതിൻെറ പേരിലുള്ള വളാഞ്ചേരിയിലെ ദലിത് വിദ്യാർഥിനിയുടെ മരണം വ്യവസ്ഥാപിത കൊലപാതകമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് അഭിപ്രായപ്പെട്ടു. വിദ്യാർഥിനിയുടെ മരണത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി ഡി.ഇ.ഒ ഓഫിസ് മാർച്ച് നടത്തി. മാർച്ച് ജില്ല പ്രസിഡൻറ് സിറാജുദ്ദീൻ മുജാഹിദ് ഉദ്ഘാടനം ചെയ്തു. ദലിത് ആദിവാസി കോളനികൾ, പിന്നാക്ക പ്രദേശങ്ങൾ, മത്സ്യത്തൊഴിലാളി പ്രദേശങ്ങൾ, കന്നഡ മീഡിയം വിദ്യാർഥികൾ തുടങ്ങിയവരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കണമെന്ന്, മാർച്ചിനുശേഷം ഡി.ഇ.ഒയുമായി നടന്ന ചർച്ചയിൽ ഫ്രറ്റേണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു. സി.എ. യൂസുഫ്, റാഷിദ് മുഹ്യുദ്ദീൻ, എൻ.എം. വാജിദ്, തബ്ഷീർ എന്നിവർ നേതൃത്വം നൽകി. പടം ksd fraternity: വിദ്യാർഥിനിയുടെ മരണത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി ഡി.ഇ.ഒ ഓഫിസിലേക്ക് നടത്തിയ മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.